ഇടുക്കി: ഓര്‍മശക്തികൊണ്ട് അതിശയിപ്പിയ്ക്കുകയാണ് ഇടുക്കി കൂട്ടാര്‍ സ്വദേശികളായ നിഹാനും സഹോദരന്‍ നിരഞ്ജനും. ചെറുപ്രായത്തില്‍ തന്നെ ഈ സഹോദരന്‍മാര്‍ മനപാഠമാക്കിയിരിക്കുന്നത്, അത്ര നിസാരകാര്യങ്ങളല്ല. രണ്ട് വയസുകാരനാണ് നിഹാന്‍ വിമല്‍.
വിവിധ തലങ്ങളില്‍ പ്രശസ്‌തിയാര്‍ജിച്ച, പ്രമുഖ വ്യക്തികളുടെ പേരുകള്‍ ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ ചെറുപ്രായത്തില്‍ നിഹാന്‍ ഹൃദ്യസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ വാഹനങ്ങളും പഴവര്‍ഗങ്ങളും, ശരീര അവയവങ്ങളും ഇലക്രോണിക്‌സ് ഉപകരണങ്ങളും ഉള്‍പ്പടെ, 150ലധികം വസ്‌തുക്കളുടെ പേരുകളും നിഹാന് അറിയാം.
അതേസമയം, ജ്യേഷ്‌ഠന്‍ നിരഞ്ചന് കൂടുതല്‍ താത്പര്യം പ്രകൃതിയും ജീവജാലങ്ങളുമാണ്. 81 ദിനോസര്‍ സ്പീഷ്യസുകളുടെ പേരുകള്‍ മൂന്നാം ക്ലാസുകാരനായ നിരഞ്ചന്‍ മനഃപാഠമാക്കിയിട്ടുണ്ട്. ഇന്‍റര്‍നെറ്റിലൂടെയാണ്, വിവിധ ഇനം ദിനോസറുകളേകുറിച്ച് നിരഞ്ചന്‍ പഠിച്ചത്.
ഇരുവര്‍ക്കും പരിശീലനം നല്‍കുന്നത് മാതാപിതാക്കളായ വിമലും അനഘയുമാണ്. ഇരുവരുടെയും ഓര്‍മശക്തിയ്ക്ക് നിരവധി അംഗീകാരവും ലഭിച്ചിട്ടുണ്ട്.