ETV Bharat / state

ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ച് രാജാക്കാട് ഗ്രാമ പഞ്ചായത്ത് - rajakkad panchayat

ഹരിത കേരള മിഷന്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചിരിക്കുന്നത്

രാജാക്കാട് ഗ്രാമ പഞ്ചായത്ത്  രാജാക്കാട്  ബോട്ടില്‍ ബൂത്ത്  bottle booths  rajakkad  rajakkad panchayat  ഹരിത കേരള മിഷന്‍
ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ച് രാജാക്കാട് ഗ്രാമ പഞ്ചായത്ത്
author img

By

Published : Dec 29, 2019, 2:10 PM IST

Updated : Dec 29, 2019, 3:37 PM IST

ഇടുക്കി: ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നത് തടയുന്നതിനായി ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ച് രാജാക്കാട് ഗ്രാമ പഞ്ചായത്ത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ടൗണുകളിലുമാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും ഉപേക്ഷിക്കുന്ന ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം വര്‍ധിച്ച സാഹര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ച് രാജാക്കാട് ഗ്രാമ പഞ്ചായത്ത്

ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായിട്ടാണ് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കള്ളിമാലി വ്യൂ പോയിന്‍റ്, ശ്രീനാരായണപുരം എന്നിവിടങ്ങളിലും ടൗണിന്‍റെ വിവിധ ഭാഗങ്ങളിലുമാണ് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചത്. പഞ്ചായത്തിനെ സമ്പൂര്‍ണ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നടപടികളും പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും കുടുംബശ്രീയുടെ സഹകരണത്തോടെ ഹരിത കര്‍മ്മ സേനുടെ പ്രവര്‍ത്തനവും സജീവമാക്കി. വീടുകളില്‍ നിന്നടക്കം പ്ലാസ്റ്റിക് മാലന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

Intro:ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നത് തടയുന്നതിനായി ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ച് രാജാക്കാട് ഗ്രാമ പഞ്ചായത്ത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ടൗണുകളിലുമാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 
Body:വി ഒ..

സഞ്ചാരികളുടെ  വരവ് വര്‍ദ്ധിച്ചതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ബസ്റ്റാന്റ് അടക്കമുള്ള ടൗണിലെ തിരക്കേറിയ പ്രദേശങ്ങളിലും ഉപേക്ഷിക്കുന്ന ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം വര്‍ദ്ധിച്ച സാഹര്യത്തിലാണ് രാജാക്കാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. ഹരിത കേരള മിഷന്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കള്ളിമാലി വ്യൂ പോയിന്റ്, ശ്രീനാരായണപുരം എന്നിവടങ്ങളിലും ടൗണിന്റെ വിവിധ ഭാഗങ്ങളിലുമാണ് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചത്.

ബൈറ്റ്..കെ പി അനില്‍..രാജാക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്..Conclusion:പഞ്ചായത്തിനെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നടപടികളും പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും കുടുംബശ്രീുട സഹകരണത്തോടെ ഹരിത കര്‍മ്മ സേനുടെ പ്രവര്ത്തനവും സജീവമാക്കി. വീടുകളില്‍ നിന്നടക്കം പ്ലാസ്റ്റിക് മാലന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടികളാണ് പുരേഗമിക്കുന്നത്. 
Last Updated : Dec 29, 2019, 3:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.