ഇടുക്കി: ലോക്ക് ഡൗൺ വിരസത മാറ്റാൻ സഹോദരങ്ങൾ നടത്തിയ ബോട്ടിൽ ആർട്ട് പരീക്ഷണം ശ്രദ്ധേയമാകുന്നു. കട്ടപ്പന സ്വദേശികളായ മൂന്ന് സഹോദരങ്ങൾ ചേർന്നാണ് കുപ്പിയിൽ വർണം ചാർത്തുന്നത്. ലോക്ക്ഡൗണിൽ എന്ത് വ്യത്യസ്തമായി ചെയ്യാം എന്ന ചിന്തയിൽ നിന്നാണ് ഇവർക്ക് ബോട്ടിൽ ആർട്ടെന്ന ആശയം ലഭിച്ചത്. പിന്നീട് തൊടിയില്‍ , റോഡിൽ നിന്നുമായി കുപ്പികൾ ശേഖരിച്ചു. കഴുകി വൃത്തിയാക്കി ചായം പൂശി.
സഹോദരങ്ങളായ മീനുവും, ശ്രീഹരിയും ബന്ധുവായ കൃഷ്ണപ്രിയയും ചേർന്നാണ് കുപ്പികളില്‍ വിവിധ രൂപങ്ങള്‍ പകർത്തുന്നത്. കോർപ്പറ്റ് ഡിപ്ലോമ വിദ്യാർഥിനിയാണ് മീനു. അനുജൻ അഞ്ചാം ക്ലാസ് വിദ്യാർഥി ശ്രീഹരി മധു കട്ടപ്പന ഓശാന സ്‌കൂളിൽ പഠിക്കുന്നു. കൃഷ്ണപ്രിയ ശാന്തി ഗ്രാമ സ്‌കൂളിലെ വിഥ്യാർഥിനിയാണ്.
പുരാണ കഥകളിലെ രൂപങ്ങളും കഥകളിയും , ശ്രീകൃഷ്ണനുമെല്ലാം വരകളിൽ ഇടം നേടി. അക്രലിക് ഇനാമൽ പെയിൻ്റും, ഗ്ലാസ് പെയിൻ്റുമാണ് ഇവർ വരക്കാൻ ഉപയോഗിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് തുടങ്ങിവെച്ച ഈ കഴിവിനെ മുന്നോട്ട് കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം.