ഇടുക്കി: വിലയിടിവില്‍ നട്ടം തിരിഞ്ഞ് ഹൈറേഞ്ചിലെ കദളിവാഴ കര്‍ഷകരും. മുന്‍ വര്‍ഷങ്ങളില്‍ മികച്ച വില ലഭിച്ചിരുന്ന കദളിവാഴ വിളവെടുത്ത് വിപണിയില്‍ എത്തിക്കാനുള്ള വരുമാനം പോലും നിലവിൽ ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. എക്കാലവും വിപണി വിലയില്‍ മുന്‍നിരയിലുണ്ടായിരുന്ന കദളിക്ക് ഇത്തവണ വിലയിടിഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലാണ് കര്‍ഷകര്‍.
ക്ഷേത്രങ്ങളിലേക്കും പൂജാദി കര്‍മങ്ങള്‍ക്കും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നതും കദളിപഴമാണ്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ നിയന്ത്രണങ്ങളുണ്ടായതോടെ ക്ഷേത്രങ്ങളിലേക്ക് കദളിപഴം വാങ്ങുന്നത് കുറഞ്ഞു. ഇതോടെയാണ് വിപണിയില്‍ വില കുത്തനെ ഇടിഞ്ഞത്. മുന്‍ വര്‍ഷങ്ങളില്‍ 75 രൂപയും അതിന് മുകളിലും വില ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 20 രൂപമാത്രമാണ് വില.
വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ കര്‍ഷകരില്‍ നിന്നും കദളി വാങ്ങാനും ആളില്ലാത്ത സാഹചര്യമുണ്ട്. കൃഷി വകുപ്പ് ഇടപെട്ട് ഹോര്‍ട്ടി കോര്‍പ്പ് വഴി കദളിപഴം സംഭരിക്കുന്നതിന് നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.