ഇടുക്കി: പള്ളിവാസൽ വില്ലേജിലെ മീൻകെട്ടിൽ ഉരുള്‍പൊട്ടലില്‍ ഏക്കര്‍ കണക്കിന് കൃഷി നാശമുണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഉരുള്‍ പൊട്ടല്‍ നടന്നതിന് സമീപം അനധികൃതമായി നടത്തുന്ന കെട്ടിട നിര്‍മാണമാണ് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. അനധികൃത കെട്ടിട നിര്‍മാണത്തിനെതിരേ നടപടി സ്വീകരിക്കുന്നതിനും നഷ്ടപരിഹാരം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷകന്‍ റവന്യൂ മന്ത്രിക്ക് പരാതി നല്‍കി.
ഓഗസ്റ്റ് മാസത്തിലുണ്ടായ ശക്തമാ മഴയിലാണ് പള്ളിവാസല്‍ വില്ലേജിലെ മീന്‍കെട്ടിലുള്ള പുത്തന്‍ വീട്ടില്‍ സുരേഷിന്റെ ഏലത്തോട്ടത്തിന്റെ മുകള്‍ ഭാഗത്തുനിന്നും ഉരുള്‍പൊട്ടല്‍ ഉണ്ടായത്. സുരേഷിന്റെയും സഹോദരങ്ങളുടേയുമടക്കം ഏക്കര്‍ കണക്കിന് കൃഷിയും നശിച്ചു. എന്നാല്‍ ഇതിന് ശേഷം വില്ലേജ് പഞ്ചായത്ത് അധികൃതരെ വിവരമരിയിച്ചിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ല എന്ന് കർഷകർ പറയുന്നു.