ഇടുക്കി: ജില്ലാവികസന കമ്മീഷണറായി അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റെടുത്തു. ജില്ല കലക്ടര്‍ എച്ച് ദിനേശന്‍റെ മുന്‍പാകെയാണ് ചുമതലയേറ്റെടുത്തത്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യംവച്ച് നടപ്പാക്കുന്ന പദ്ധതികളും നടത്തിപ്പ് ചുമതലകളും കലക്ടര്‍, വികസന കമ്മീഷണറോട് പങ്കുവെച്ചു.
2017 ഐ.എ.എസ് ബാച്ചുകാരനായ അദ്ദേഹം കണ്ണൂര്‍ അസിസ്റ്റന്‍റ് കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.തുടര്‍ന്ന്, ഒക്ടോബര്‍ 2019 മുതല്‍ മെയ് 2021 വരെ ഒറ്റപ്പാലം സബ്കലക്ടറായിരുന്നു. 2021 മെയ് 31 മുതല്‍ ജൂലൈ അഞ്ച് വരെ മാനന്തവാടി സബ്‌കലക്ടറായും സേവനം അനുഷ്ഠിച്ചശേഷമാണ് മാതൃ ജില്ലയിലെത്തുന്നത്. ഇടുക്കി ഏലപ്പാറ ബൊണാമി കുമരംപറമ്പില്‍ പാണ്ഡ്യന്‍റെയും ഉഷയുടെയും മകനാണ്.
ALSO READ: അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്‌ച: സുധാകരനെതിരെ സിപിഎം അന്വേഷണം