ഇടുക്കി: നെടുങ്കണ്ടം കല്ലാര്‍ വാക്‌സിനേഷന്‍ സെന്‍ററില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കഴിഞ്ഞ രാത്രിയില്‍ സെന്‍ററില്‍ അതിക്രമിച്ച് കയറിയ സാമൂഹ്യ വിരുദ്ധര്‍ ടോയിലറ്റില്‍ കേടുപാടുകള്‍ വരുത്തി. ടോയിലറ്റിലെ പൈപ്പുകള്‍ നശിപ്പിയ്ക്കുകയും വാതിലിന്‍റെ പൂട്ട് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ടോയിലറ്റ് ഉപയോഗ ശൂന്യമായതോടെ ജീവനക്കാരായ എട്ട് സ്ത്രീകള്‍ അടക്കമുള്ളവര്‍ ബുദ്ധിമുട്ടിലാണ്. നെടുങ്കണ്ടം പഞ്ചായത്തിലേയും സമീപ പഞ്ചായത്തുകളിലേയും ആളുകള്‍ അശ്രയിക്കുന്ന ഇവിടെ വാക്‌സിനേഷനായി 200 മുതല്‍ മുന്നൂറ് വരെ ആളുകള്‍ എത്താറുണ്ട്.
also read: ചെങ്ങന്നൂരിൽ ജലനിരപ്പ് ഉയരുന്നു; താഴ്ന്ന പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കും
ടോയിലറ്റ് ഉപയോഗ ശൂന്യമായതോടെ വാക്‌സിന്‍ സ്വീകരിയ്ക്കാന്‍ എത്തുന്നവര്‍ക്കും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് സൗകര്യം ഇല്ലാതായി. മുന്‍പ് കമ്മ്യൂണിറ്റി ഹാളായി ഉപയോഗിച്ചിരുന്ന കെട്ടിടം അറ്റകുറ്റ പണികള്‍ നടത്തിയാണ് പഞ്ചായത്ത് സ്ഥിരം വാക്‌സിനേഷന്‍ സെന്‍ററാക്കി മാറ്റിയത്.