ഇടുക്കി: കൊവിഡ് നെഗറ്റീവായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വയോധികന്‍ ശ്വാസംമുട്ടലിനെ തുടര്‍ന്ന് മരിച്ചു. തേഡ്ക്യാമ്പ് കുമരകംമെട്ട് ബ്ലോക്ക് നമ്പര്‍ 982 മാമലശേരില്‍ എം ആര്‍ അയ്യപ്പന്‍ നായര്‍ (80) ആണ് മരിച്ചത്. ശ്വാസം മുട്ടലിനെത്തുടർന്ന് ചികിത്സക്കായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അയപ്പന്‍ നായര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
തുടര്‍ന്ന് ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് നെഗറ്റീവായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ അയ്യപ്പന്‍ നായർക്ക് ശ്വാസംമുട്ടൽ അധികമാവുകയും ഇടുക്കി മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിക്കുകയും ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു.
മരണശേഷം നടത്തിയ കൊവിഡ് പരിശോധനയിലും ഇയാളുടെ ഫലം നെഗറ്റീവാണ്. എന്നാല്‍ നിരീക്ഷണ കാലയളവില്‍ മരണം സംഭവിച്ചതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ശവസംസ്‌കാരം നടത്തിയത്.