ഇടുക്കി: ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ചരമദിനം ഇടുക്കി ജില്ലയിൽ വിടുതൽ സിരുതൈ സംഘടനയുടെ നേതൃത്വത്തിൽ ആചരിച്ചു. ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ നടന്ന ചടങ്ങുകൾ ഉടുമ്പൻചോല ലോക്സഭാ സെക്രട്ടറി ഹരിവല്ലഭൻ ഉദ്ഘാടനം ചെയ്തു. അംബേദ്കറുടെ ഛായാചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിക്കുകയും പ്രാർഥനകൾ സംഘടിപ്പിക്കുകയും ചെയ്തു. യൂത്ത് വിങ് സെക്രട്ടറി സന്തോഷ്, ചന്ദ്രൻ, ചിമ്പു, സ്റ്റാലിൻ ജഗൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അംബേദ്കറുടെ ചരമദിനം; ഇടുക്കിയിലും അനുസ്മരണ ചടങ്ങ്
വിടുതൽ സിരുതൈ സംഘടനയുടെ നേതൃത്വത്തിലാണ് അനുസ്മരണം നടത്തിയത്
അംബേദ്കറുടെ ചരമദിനം; ഇടുക്കിയിലും അനുസ്മരണ ചടങ്ങ്
ഇടുക്കി: ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ചരമദിനം ഇടുക്കി ജില്ലയിൽ വിടുതൽ സിരുതൈ സംഘടനയുടെ നേതൃത്വത്തിൽ ആചരിച്ചു. ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ നടന്ന ചടങ്ങുകൾ ഉടുമ്പൻചോല ലോക്സഭാ സെക്രട്ടറി ഹരിവല്ലഭൻ ഉദ്ഘാടനം ചെയ്തു. അംബേദ്കറുടെ ഛായാചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിക്കുകയും പ്രാർഥനകൾ സംഘടിപ്പിക്കുകയും ചെയ്തു. യൂത്ത് വിങ് സെക്രട്ടറി സന്തോഷ്, ചന്ദ്രൻ, ചിമ്പു, സ്റ്റാലിൻ ജഗൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Last Updated : Dec 6, 2020, 6:14 PM IST