ഇടുക്കി: കട്ടപ്പന ഫെസ്റ്റിന്റെ ഭാഗമായി പ്രീവൈഗ കാർഷിക സെമിനാർ സംഘടിപ്പിച്ചു. മുൻ എംപി അഡ്വ. ജോയിസ് ജോർജ് സെമിനാർ ഉദ്ഘാടനം ചെയ്‌തു. കാർഷിക മേഖലയുടെ തകർച്ചയാണ് കർഷകർ ഇന്ന് അനുഭവിക്കുന്ന പ്രധാന പ്രതിസന്ധിയെന്നും കർഷകൻ തകർന്നാൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകരുമെന്നും ജോയിസ് ജോർജ് പറഞ്ഞു.
500ഓളം കർഷകർ പങ്കെടുത്ത പരിപാടിയിൽ വിവിധ വിഷയങ്ങളില്‍ സെമിനാറുകൾ നടന്നു.