ETV Bharat / state

ചികിത്സ ലഭിക്കാതെ വട്ടവട സ്വദേശി മരിച്ചു - വട്ടവട

പ്രതികൂല കാലാവസ്ഥയും മരം വീണും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടതിനാലും ചികിത്സ ലഭ്യമാക്കാൻ വൈകിയതാണ് മരണകാരണം

ചികിത്സ ലഭിക്കാതെ വട്ടവട സ്വദേശി മരിച്ചു  adverse weather; man died due to lack of treatment  adverse weather  man died due to lack of treatment  വട്ടവട  പ്രതികൂല കാലാവസ്ഥ
ചികിത്സ ലഭിക്കാതെ വട്ടവട സ്വദേശി മരിച്ചു
author img

By

Published : May 15, 2021, 1:00 PM IST

ഇടുക്കി: പ്രതികൂല കാലാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ വന്നതോടെ വട്ടവട സ്വദേശിക്ക് ദാരുണാന്ത്യം. രാജ(50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. ഹൃദയഘാതത്തെ തുടർന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയും മരം വീണും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടതിനാലും ചികിത്സ ലഭ്യമാക്കാൻ വൈകിയതാണ് മരണകാരണം. നാട്ടുകാരുടെ സഹായത്തോടെ ഗതാഗത തടസം നീക്കി രാത്രിയിൽ മൂന്നാറിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read: മഴക്കെടുതി : ഇടുക്കി വട്ടവടയിൽ വ്യാപക നാശനഷ്‌ടം

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും കനത്ത നാശനഷ്ടമാണ് വട്ടവടയിൽ ഉണ്ടായിരിക്കുന്നത്. നിരവധി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും മരം വീണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെടുകയും ചെയ്തു. വൈദ്യുതി വിതരണവും നിലച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.