ETV Bharat / state

പാലം നിര്‍മ്മാണം അനിശ്ചിതത്വത്തില്‍; പരാതിയുമായി നാട്ടുകാർ

പകുതി പൂർത്തിയായ പാലത്തിന് മുകളിൽ ഗോവണി നിര്‍മ്മിച്ച് അതിലൂടെയാണ് നാട്ടുകാരുടെ ഇപ്പോഴത്തെ യാത്ര. കഴിഞ്ഞ ദിവസം പാലത്തിന് മുകളില്‍ നിന്നും കാല്‍വഴുതി വീണ് യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു

Adimali bridge construction civilians problems  പാലം നിര്‍മ്മാണം അനിശ്ചിതത്വത്തില്‍  kochi dhanushkodi
പാലം നിര്‍മ്മാണം അനിശ്ചിതത്വത്തില്‍
author img

By

Published : Dec 7, 2019, 11:19 PM IST

Updated : Dec 8, 2019, 12:28 AM IST

ഇടുക്കി: അടിമാലി ഈസ്റ്റേണ്‍ സ്‌കൂളിന് സമീപം മണല്‍പ്പടിയില്‍ പണികഴിപ്പിക്കുന്ന പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിക്കാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പ്രദേശവാസികള്‍. പാലത്തിന്‍റെ പണി പൂർത്തിയാക്കി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ യാത്രക്ലേശത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പാലം നിര്‍മ്മാണം അനിശ്ചിതത്വത്തില്‍; പരാതിയുമായി നാട്ടുകാർ

കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയേയും ഇരുന്നൂറേക്കര്‍ മെഴുകുംചാല്‍ റോഡിനേയും തമ്മില്‍ ബന്ധിക്കാനായി നിർമിച്ച പാലമാണിത്.അടിമാലി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡുള്‍പ്പെട്ട പ്രദേശത്ത് നിന്നും ആളുകള്‍ക്ക് എളുപ്പത്തില്‍ കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ എത്തിച്ചേരാൻ വേണ്ടിയാണ് പുതിയ പാലത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്.

പകുതി പൂർത്തിയായ പാലത്തിന് മുകളിൽ ഗോവണി നിര്‍മ്മിച്ച് അതിലൂടെയാണ് നാട്ടുകാരുടെ ഇപ്പോഴത്തെ യാത്ര. കഴിഞ്ഞ ദിവസം പാലത്തിന് മുകളില്‍ നിന്നും കാല്‍വഴുതി വീണ് യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു .

Intro:കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയേയും ഇരുന്നൂറേക്കര്‍ മെഴുകുംചാല്‍ റോഡിനേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അടിമാലി ഈസ്റ്റേണ്‍ സ്‌കൂളിന് സമീപം മണല്‍പ്പടിയില്‍ പണികഴിപ്പിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍.
അടിമാലി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡുള്‍പ്പെട്ട പ്രദേശത്തു നിന്നും ആളുകള്‍ക്ക് എളുപ്പത്തില്‍ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ എത്തിച്ചേരാന്‍ ലക്ഷ്യമിട്ടായിരുന്നു അടിമാലി ഈസ്റ്റേണ്‍ സ്‌കൂളിന് സമീപം മണല്‍പ്പടിയില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.Body:കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയേയും ഇരുന്നൂറേക്കര്‍ മെഴുകുംചാല്‍ റോഡിനേയും തമ്മില്‍ ബന്ധിപ്പിക്കാം എന്ന പ്രത്യേകതയും ഈ പാലത്തിനുണ്ട്.പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

ബൈറ്റ്

വിജയൻ
പ്രദേശവാസിConclusion:നിര്‍മ്മാണം പൂര്‍ത്തീകരിച്ച പാലത്തിന് മുകളിലേക്ക് ഗോവണി നിര്‍മ്മിച്ച് അതിന് മുകളിലൂടെയാണ് നാട്ടുകാരുടെ ഇപ്പോഴത്തെ യാത്ര.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാലത്തിന് മുകളില്‍ നിന്നും കാല്‍വഴുതി വീണ് യുവാവിന് ഗുരുതര പരിക്ക് സംഭവിച്ചിരുന്നു.നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുക സംബന്ധിച്ച അനിശ്ചിതത്വമാണ് നിര്‍മ്മാണം നിലക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന.ശേഷിക്കുന്ന ജോലികള്‍ കൂടി അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ യാത്രക്ലേശത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യമുന്നയിക്കുന്നു.

അഖിൽ വി ആർ
ദേവികുളം
Last Updated : Dec 8, 2019, 12:28 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.