ETV Bharat / state

കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരാൾ മരിച്ചു

എറണാകുളം വൈറ്റില സ്വദേശി പള്ളത്ത് റാഫേലാണ് അപകടത്തില്‍ മരണപ്പെട്ടത്. അപകടം നടന്ന ഉടനെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും റാഫേലിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ വാഹനാപകടത്തില്‍ ഒരാൾ മരണപ്പെട്ടു
author img

By

Published : Sep 29, 2019, 11:18 AM IST

Updated : Sep 29, 2019, 12:35 PM IST

ഇടുക്കി: കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ അടിമാലി ചാറ്റുപാറയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രാവിലെ 7.45ഓടെയായിരുന്നു അപകടം. എറണാകുളം വൈറ്റില സ്വദേശി പള്ളത്ത് റാഫേലാണ് അപകടത്തില്‍ മരണപ്പെട്ടത്. കുരങ്ങാട്ടിയിലേക്ക് റാഫേലും ഭാര്യ വില്‍ബയും പോകുന്നതിനിടയില്‍ ചാറ്റുപാറക്കു സമീപമുള്ള കൊടും വളവില്‍ വച്ച് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡ്സൈഡിലേക്ക് തെറിച്ച് വീണതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടം നടന്ന ഉടനെ ഇരുവരേയും അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും റാഫേലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ വില്‍ഫയെ വിദഗ്‌ത ചികില്‍സക്കായി എറണാകുളത്തേക്ക് മാറ്റി.

കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരാൾ മരണപ്പെട്ടു

Intro:കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ അടിമാലി ചാറ്റുപാറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.കെഎസ്ആര്‍ടിസിയും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.എറണാകുളം വൈറ്റില സ്വദേശി പള്ളത്ത് റാഫേലാണ് മരിച്ചത്.Body:രാവിലെ 7.45ഓടെയായിരുന്നു അപകടം നടന്നത്.മരിച്ച റാഫേലും ഭാര്യ വില്‍ബയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ചതാണ് അപകടത്തിനിടയാക്കിയത്.കുരങ്ങാട്ടി മേഖലയിലുള്ള പള്ളിയില്‍ ഞായറാഴ്ച്ചകളില്‍ നടന്നു വന്നിരുന്ന ആരാധന നടത്താനായി റാഫേലും ഭാര്യയും വൈറ്റിലയില്‍ നിന്നും രാവിലെ കുരങ്ങാട്ടിയിലേക്ക് വരുന്നതിനിടയില്‍ ചാറ്റുപാറക്കു സമീപമുള്ള കൊടും വളവില്‍ വച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും പാതയോരത്തേക്ക് തെറിച്ച് വീണതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ബൈറ്റ്

സണ്ണി

പ്രദേശവാസിConclusion:അപകടം നടന്ന ഉടനെ ഇരുവരേയും അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും റാഫേലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.ഗുരുതരമായി പരിക്കേറ്റ വില്‍ഫയെ വിദഗ്ത ചിക്തസക്കായി എറണാകുളത്തിന് കൊണ്ടുപോയി.രാവിലെ അടിമാലിയില്‍ നിന്നും എറണാകുളത്തിന് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമായിട്ടാണ് ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കൂട്ടിയിടിച്ചത്.

അഖിൽ വി ആർ
ദേവികുളം
Last Updated : Sep 29, 2019, 12:35 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.