ഇടുക്കി: ഇടുക്കി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ചികിത്സാ സൗകര്യങ്ങളില്ലാതെ 6 പഞ്ചായത്തുകള്‍. രാജകുമാരി, രാജാക്കാട്, ശാന്തന്‍പാറ,സേനാപതി, ബൈസൺവാലി, ചിന്നക്കനാല്‍ പഞ്ചായത്ത് പരിധിയില്‍ ആണ് ഈ ദുരവസ്ഥ നേരിടുന്നത്.
കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകളോ അടിയന്തിര ഘട്ടത്തില്‍ ആവശ്യമായ വെന്‍റിലേറ്റര്‍ സംവിധാനമോ ഈ പഞ്ചായത്തുകളില്‍ ഇല്ല. ഈ ആറ് പഞ്ചായത്തുകളുടെ പരിധിയില്‍ 150ഓളം പോസിറ്റീവ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. നിലവില്‍ ഇരുപത്തിയെട്ട് കിലോമീറ്റര്‍ അകലെ നെടുങ്കണ്ടത്ത് ആണ് കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ ഉള്ളത്.
READ MORE: വാക്സിൻ ചലഞ്ച്; ഇരുപത്തഞ്ച് ലക്ഷം രൂപ സംഭാവന ചെയ്ത് അടിമാലി ഗ്രാമപഞ്ചായത്ത്
അതേസമയം ജില്ലയില്‍ വെന്‍റിലേറ്ററിന്‍റെ എണ്ണം വളരെ കുറവാണെന്നാണ് സൂചന. ജില്ലാ ഭരണകൂടം കൊവിഡ് പ്രതിരോധത്തിന് എല്ലാ സംവിധാനങ്ങളും ഉണ്ടെന്ന് പറയുമ്പോഴും അടിയന്തിര ഘട്ടത്തില്‍ വെന്‍റിലേറ്റർ ക്ഷാമം അനുഭവപ്പെടുന്ന സംഭവങ്ങള്‍ ജില്ലയിൽ തുടരുകയാണ്. ഇടുക്കി ജില്ലയിലെ ചുരുക്കം ചില മേഖലകളിൽ മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും വെന്‍റിലേറ്റർ സംവിധാനവും നിലവില്‍ ഉള്ളത്.
READ MORE: ലോക്ക്ഡൗണ്‍: അവശ്യമരുന്ന് വീട്ടിലെത്തിച്ച് ഹൈവേ പൊലീസ്
കനത്ത മഴയും തണുത്ത കാലാവസ്ഥയും മൂലം കൊവിഡ് രോഗികളായി വീടുകളില്‍ ഉള്‍പ്പെടെ കഴിയുന്നവര്‍ക്ക് ശ്വാസതടസവും ആരോഗ്യ പ്രശ്‌നങ്ങളും പിടിപെടുകയാണ്. ഈ സാഹചര്യത്തില്‍ പഞ്ചായത്തുകള്‍ തോറും കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററും, വെന്‍റിലേറ്റര്‍ സംവിധാനവും ഒരുക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.