കുമളിയിൽ അരക്കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ - idukki crime news
കരുനാഗപ്പള്ളി സ്വദേശികളായ നാസിം , ഫൈസൽ , അഖിൽ , നിതിൻ എന്നിവരെയാണ് കുമളി ചെക്ക്പോസ്റ്റിൽ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തത്.
ഇടുക്കി: കുമളിയിൽ അരക്കിലോ കഞ്ചാവുമായി നാലു യുവാക്കൾ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നും കാറിൽ കഞ്ചാവ് കടത്തുമ്പോഴാണ് പ്രതികൾ പിടിയിലായത്. കരുനാഗപ്പള്ളി സ്വദേശികളായ നാസിം (23), ഫൈസൽ (23), അഖിൽ (25), നിതിൻ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. കുമളി ചെക്ക്പോസ്റ്റിൽ എക്‌സൈസ് ഇൻസ്‌പെക്‌ടർ രഞ്ജിത് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ചെക്പോസ്റ്റിനു മുന്നിലൂടെ കാറിൽ കടത്തിക്കൊണ്ടുവന്ന 510 ഗ്രാം ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് കരുനാഗപ്പള്ളിയിൽ എത്തിച്ച് ചെറുപൊതികളാക്കി ചില്ലറ വില്‍പന നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യം. കമ്പത്തുനിന്ന് 6000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികൾ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്‌തു.