ETV Bharat / state

സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് നേരെ ആക്രമണം; യൂട്യൂബർ അറസ്റ്റിൽ

author img

By

Published : Jul 15, 2022, 10:37 AM IST

മലായ് മല്ലൂസ് എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന നിഷാദ് മുഹമ്മദ് സ്വകാര്യ ആശുപത്രിയിൽ ഭാര്യയെ സന്ദർശിക്കാനെത്തിയപ്പോൾ നഴ്‌സിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദിക്കുകയായിരുന്നു.

YouTuber arrested for attacking hospital staff  moovattupuzha YouTuber arrest  Attack on hospital staff  സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് നേരെ ആക്രമണം  യൂട്യൂബർ അറസ്റ്റിൽ
സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് നേരെ ആക്രമണം; യൂട്യൂബർ അറസ്റ്റിൽ

എറണാകുളം: മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരെ ആക്രമിച്ച യൂട്യൂബർ അറസ്റ്റിൽ. മലായ് മല്ലൂസ് എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന നിഷാദ് മുഹമ്മദിനെയാണ് (36) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ ഭാര്യ ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്‌പദമായ സംഭവം. ഭാര്യയെ സന്ദർശിക്കാനെത്തിയ ഇയാൾ ആശുപത്രിയിൽ ആക്രമണം നടത്തുകയായിരുന്നു. നഴ്‌സിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദിക്കുകയും, ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്‌തുവെന്നാണ് പരാതി.

പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതി ബാംഗ്ലൂർ, രാജസ്ഥാനിലെ അജ്‌മീർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. മലേഷ്യയിൽ ഷെഫ് ആയ പ്രതി പൊലീസ് അന്വേഷണം ഭയന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. നിഷാദിനെതിരെ ബിനാനിപുരം സ്റ്റേഷനിലടക്കം കേസുകൾ നിലവിൽ ഉണ്ട്.

മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്.മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.