ETV Bharat / state

ഓട്ടോ കാറില്‍ ഉരസിയത് ചോദ്യം ചെയ്‌തു ; ആലുവയില്‍ യുവാക്കള്‍ക്ക് ക്രൂര മര്‍ദനം, ദൃശ്യം പുറത്ത് - ടുറോഡിൽ യുവാക്കൾക്ക് ക്രൂര മർദനം

എലൂക്കര നസീഫ്, സുഹൃത്ത് ബിലാൽ എന്നിവർക്കാണ് മർദനമേറ്റത്. ശനിയാഴ്‌ച വൈകിട്ട് 6.30 ഓടെ ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് സമീപമായിരുന്നു സംഭവം. പൊലീസ് കേസെടുത്തു

Youths attacked in Aluva by auto driver  Youths attacked in Aluva  ആലുവയില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം  ആലുവ  ടുറോഡിൽ യുവാക്കൾക്ക് ക്രൂര മർദനം  ആലുവയില്‍ യുവാക്കള്‍ക്ക് ക്രൂര മര്‍ദനം
ആലുവയില്‍ യുവാക്കള്‍ക്ക് ക്രൂര മര്‍ദനം
author img

By

Published : May 7, 2023, 11:53 AM IST

Updated : May 7, 2023, 12:06 PM IST

മര്‍ദനത്തിന്‍റെ ദൃശ്യം

എറണാകുളം : ആലുവയിൽ നടുറോഡിൽ യുവാക്കൾക്ക് ക്രൂര മർദനം. കാറിൽ ഓട്ടോ ഉരസിയത് ചോദ്യം ചെയ്‌ത യുവാക്കളെ ഡ്രൈവറും കൂടെയുണ്ടായിരുന്ന മൂന്ന് പേരും ചേർന്ന് നഗരമധ്യത്തിൽ വച്ച് ആളുകൾ നോക്കി നിൽക്കെ മൃഗീയമായി മർദിക്കുകയായിരുന്നു. എലൂക്കര നസീഫ് (20) സുഹൃത്ത് ബിലാൽ എന്നിവർക്കാണ് മർദനമേറ്റത്.

ആലുവ മാർത്താണ്ഡവർമ്മ പാലത്തിനടുത്ത് ദേശീയപാതയുടെ സമാന്തര റോഡിൽ ഗതാഗതം തടസപ്പെടുത്തിയായിരുന്നു മർദനം. ഓടിക്കൂടിയ നാട്ടുകാരിൽ ചിലർ അക്രമികളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. മർദനമേറ്റ് നിലത്തുവീണ യുവാക്കളെ ചവിട്ടുകയും കല്ലും വടിയും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഇതിന്‍റെ ദൃശ്യം പുറത്തുവന്നു.

പ്രാണരക്ഷാർഥം യുവാക്കൾ സംഭവ സ്ഥലത്ത് നിന്ന് ഓടി പോവുകയായിരുന്നു. മർദനത്തിനിടെ അക്രമികളിലൊരാളുടെ ഉടുമുണ്ട് അഴിഞ്ഞ് വീഴുന്നതും എന്നിട്ടും നഗ്നനായി ഇയാൾ മർദനം തുടരുന്നതും ദൃശ്യങ്ങളിലുണ്ട്. ശനിയാഴ്‌ച വൈകിട്ട് 6.30 ഓടെ ആലുവ ബൈപ്പാസിൽ ദേശീയപാതയുടെ സമാന്തര റോഡ് വഴി കാറിൽ അങ്കമാലിയിലേക്ക് പോവുകയായിരുന്നു യുവാക്കൾ.

ഇതേസമയം ട്രാഫിക് നിയമങ്ങൾ ലംഘിച്ച് തെറ്റായ ദിശയിൽ വന്ന ഓട്ടോ കാറിലുരസി നിർത്താതെ പോയി. ഇതേ തുടർന്ന് ഓട്ടോയെ പിന്തുടർന്ന് എത്തിയ നസീഫും സുഹൃത്ത് ബിലാലും ഒട്ടോ ഡ്രൈവറെ ചോദ്യം ചെയ്‌തു. ഇതോടെയാണ് ഡ്രൈവറും കൂടെയുണ്ടായിരുന്നവരും ചേർന്ന് ഇരുവരെയും ആക്രമിച്ചത്.

കാറിലുരസിയിട്ടും ഓട്ടോ നിർത്താതെ പോയതിനെ കുറിച്ച് ചോദിക്കുക മാത്രമാണ് തങ്ങൾ ചെയ്‌തതെന്നും പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നു എന്നും മർദനമേറ്റ നസീഫ് പറഞ്ഞു. ഇരുവരും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അക്രമികള്‍ കാറിന്‍റെ ചില്ല് തകർക്കുകയും കാറിലുണ്ടായിരുന്ന പേഴ്‌സും പണവും അപഹരിക്കുകയും ചെയ്‌തതായി യുവാക്കൾ പൊലീസിൽ പരാതി നൽകി.

യുവാക്കളുടെ പരാതിയിൽ ആലുവ പൊലീസ് കേസെടുത്തു. ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്ന സാഹചര്യത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായും കർശന നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പ്രതികൾ ഒളിവിൽ പോയെന്നാണ് സൂചന.

Last Updated : May 7, 2023, 12:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.