ETV Bharat / state

എറണാകുളത്തെ സ്ത്രീധന പീഡനം; പൊലീസിനെ വിമർശിച്ച് വനിത കമ്മിഷൻ

പൊലീസിനെ വീഴ്ച പറ്റിയത് സംബന്ധിച്ച് എറണാകുളം നോർത്ത് പൊലീസ് എസ്എച്ച്ഒ ഈ മാസം 29ന് വനിത കമ്മിഷൻ ആസ്ഥാനത്ത് നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് വനിത കമ്മിഷൻ അംഗം.

സ്ത്രീധന പീഡനം  വനിത കമ്മീഷൻ  dowry  women's commission criticizes police on ernakulam dowry attack issue  ernakulam dowry attack issue  വനിതാ കമ്മീഷൻ അംഗം  women's commission
വനിത കമ്മീഷൻ
author img

By

Published : Jul 24, 2021, 3:23 PM IST

എറണാകുളം: കൊച്ചിയിലെ സ്ത്രീധന പീഡന കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി വനിത കമ്മിഷൻ. സ്ത്രീധനത്തിന്‍റെ പേരിൽ ജിപ്‌സൻ എന്നയാൾ ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ നടപടി സ്വീകരിക്കാതെ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് വനിത കമ്മിഷൻ അംഗം ഷിജി ശിവജി പറഞ്ഞു. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് എസ്എച്ച്ഒ ഈ മാസം 29ന് വനിത കമ്മിഷൻ ആസ്ഥാനത്ത് നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ഷിജി ശിവജി പറഞ്ഞു.

യുവതിക്ക് ശമ്പളം പോലും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം

മർദനത്തിനിരയായ യുവതിയെ കൊച്ചിയിലെ വീട്ടിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷിജി ശിവജി. കേരളത്തിലാകെ സ്ത്രീധനത്തിനെതിരെ ശക്തമായ ഇടപെടൽ നടക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായത്. സ്ത്രീധനത്തിന്‍റെ പേരിലുള്ള സ്ത്രീ പീഡനങ്ങൾക്കെതിരായ സർക്കാർ നിലപാട് നടപ്പാക്കാൻ പൊലീസിന് ബാധ്യതയുണ്ട്.

മർദനത്തിനിരയായ യുവതിയിൽ നിന്നും മനസിലാക്കിയത് അവരുടെ ശമ്പളം പോലും ഉപയോഗിക്കാൻ അവർക്ക് സ്വാതന്ത്ര്യമില്ല എന്നാണ്. എ.ടി.എം. കാർഡ് പോലും ഭർത്താവ് തട്ടിയെടുത്തിരുന്നുവെന്നും ഷിജി ശിവജി പറഞ്ഞു.

എറണാകുളം പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി വനിത കമ്മീഷൻ

കമ്മിഷൻ ഇടപെടൽ പൊലീസിന്‍റെ വീഴ്ച ബോധ്യപ്പെട്ടതിനെ തുടർന്ന്

വീട്ടിൽ നിന്നും വിവാഹ സമയത്ത് നൽകിയ അമ്പത് പവൻ സ്വർണം ഊരി നൽകാത്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇരയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും മാധ്യമ വാർത്തകൾക്ക് ശേഷമാണ് പൊലീസ് ഇടപെട്ടത്. കേസിൽ പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ച് വരുത്തി വിശദീകരണം തേടുന്നതെന്നും വനിതാ കമ്മിഷൻ അംഗം അറിയിച്ചു.

Read more: സ്ത്രീധന പീഡനം; എറണാകുളത്ത് യുവതിക്ക് ക്രൂര പീഡനം, പിതാവിന്‍റെ കാൽ തല്ലിയൊടിച്ചു

കൊച്ചി ചക്കര പറമ്പിലെ യുവതിയും പിതാവും സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് ജിപ്‌സന്‍റെ ക്രൂരമർദനത്തിനിരയായ വാർത്തയ്ക്ക് പിന്നാലെയാണ് സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തത്. യുവതിയുടെ വീട്ടിലെത്തിയ കമ്മിഷൻ അംഗങ്ങൾ അവരുടെ മൊഴി രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.