എറണാകുളം: പെരുമ്പാവൂരിൽ ബാങ്കിന്‍റെ ചില്ലുവാതിൽ പൊട്ടി ശരീരത്തിൽ തുളച്ച് കയറി യുവതി മരിച്ചു. ബാങ്കിൽ നിന്ന് ഇറങ്ങുമ്പോൾ വാതില്‍ ഗ്ലാസിൽ തട്ടി ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ വീട്ടമ്മ തത്ക്ഷണം മരിക്കുകയായിരുന്നു. പെരുമ്പാവൂർ എ.എം റോഡ് ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ 12.30തോടെയാണ് സംഭവം. ചേരാനല്ലൂർ മങ്കുഴി വടക്കേ വീട്ടിലാൻ ബീന നോബി (43) ആണ് മരിച്ചത്.
ടൂ വീലറിലെത്തിയ ബീന ബാങ്കിൽ കയറുകയും തുടർന്ന് വണ്ടിയുടെ താക്കോൽ എടുക്കാൻ വേഗത്തിൽ ബാങ്കിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുമ്പോൾ ഡോർ തുറന്ന് എതിരെ വന്നവരുടെ ദേഹത്ത് തട്ടി മുൻവശത്തെ ഗ്ലാസിലിടിച്ച് വീഴുകയായിരുന്നു. പൊട്ടി വീണ ഗ്ളാസ് വീട്ടമ്മയുടെ വയറിൽ തറച്ച് കയറി ഉണ്ടായ ആഴത്തിൽ ഉണ്ടായ മുറിവാണ് മരണ കാരണം. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.