ETV Bharat / state

ദുരിതമൊഴിയാതെ വെള്ളാരംകുത്ത് നിവാസികള്‍ ; വന്യമൃഗ ശല്യം രൂക്ഷം - കാട്ടാനശല്യം

വാഴ, കപ്പ, പച്ചക്കറി കൃഷി തുടങ്ങിയവയെല്ലാം വന്യമൃഗങ്ങൾ വ്യാപകമായി നശിപ്പിക്കുകയാണ്

കോതമംഗലം  kothamangalam  wild elephant attack in kothamangalam vellaramkuthu adivasi colony  kothamangalam vellaramkuthu adivasi colony  wild elephant attack  wild elephant attack in vellaramkuthu adivasi colony  vellaramkuthu adivasi colony  wild animal attack in kothamangalam vellaramkuthu tribal colony  wild animal attack  wild animal attack in vellaramkuthu tribal colony  ദുരിതം ഒഴിയാതെ വെള്ളാരംകുത്ത് ആദിവാസികൾ  വെള്ളാരംകുത്ത് ആദിവാസി ഊര്  വെള്ളാരംകുത്ത് ആദിവാസി കോളനി  കാട്ടാനശല്യം  വന്യമൃഗ ശല്യം
wild elephant attack in kothamangalam vellaramkuthu adivasi colony
author img

By

Published : Oct 9, 2021, 12:19 PM IST

എറണാകുളം : കുമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് ആദിവാസി ഊരിലെ കാട്ടാനശല്യം ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് സർക്കാർ ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണെന്ന് ഇവര്‍ പറയുന്നു.

രാപ്പകല്‍ അധ്വാനിച്ചുണ്ടാക്കുന്ന കാർഷിക വിളകൾ ആനകൾ ഒറ്റ രാത്രി കൊണ്ട് തിന്നും ചവിട്ടിമെതിച്ചും നശിപ്പിക്കുന്നത് കണ്ടുന്നിൽക്കാനേ ഇവർക്ക് കഴിയുന്നുള്ളൂ. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ഒറ്റയാൻ കായ്ച്ചുതുടങ്ങിയ നിരവധി തെങ്ങുകളാണ് മറിച്ചിട്ടത്.

ദുരിതം ഒഴിയാതെ വെള്ളാരംകുത്ത് ആദിവാസികൾ; വന്യമൃഗ ശല്യം രൂക്ഷം

ALSO READ: കോളിഫോം സാന്നിധ്യം ഉയര്‍ന്ന അളവില്‍ ; മീനച്ചിലാറ്റിൽ മനുഷ്യ വിസർജ്യം കലർന്നതായി പഠന റിപ്പോർട്ട്

വാഴ, കപ്പ, പച്ചക്കറി കൃഷി തുടങ്ങിയവയെല്ലാം വന്യമൃഗങ്ങൾ വ്യാപകമായി നശിപ്പിക്കുകയാണ്. പലപ്പോഴും കൂട്ടമായെത്തുന്ന കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്യുന്നുണ്ട്. മിക്ക ദിവസവും ആനയെ കണികണ്ട് ഉണരേണ്ട ഗതികേടിലാണ് വെള്ളാരംകുത്ത് നിവാസികൾ.

കാട്ടാനശല്യം തടയാൻ ട്രഞ്ച് നിർമാണമല്ലാതെ മറ്റ് മാർഗമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ട്രഞ്ച് നിർമിക്കാൻ സ്വന്തം സ്ഥലം വിട്ടുനൽകാൻ പ്രദേശവാസികൾ തയ്യാറായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ലന്നാണ് ആക്ഷേപം. കാട്ടാന ശല്യത്തിൽ അടിയന്തരമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൃഷിയും കിടപ്പാടവും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് മാറേണ്ടി വരുമെന്നും ഇവർ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.