എറണാകുളം: വാളയാര്‍ കേസ് അന്വേഷണത്തില്‍ വീഴ്‌ച സംഭവിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന സർക്കാർ അപ്പീലിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇത്തരം കേസുകൾ അനന്തമായി നീളുന്നത് പതിവാണെന്നും തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്നും സർക്കാർ കോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം കോടതി കേസിന്‍റെ വാദം നവംബര്‍ ഒമ്പതിലേക്ക് മാറ്റി. വിചാരണക്കോടതിയിലെ രേഖകൾ എത്തിക്കുന്നതിന് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ വീണ്ടും വിചാരണ വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വേണ്ടി വന്നാല്‍ കേസില്‍ തുടരനേഷ്വണം നടത്താന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസിൽ പുനർവിചാരണയും തുടരന്വേഷണവും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാവും കോടതിയെ സമീപിച്ചിരുന്നു.