ETV Bharat / state

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വെങ്ങോല പഞ്ചായത്ത് - vengola

ബാരിക്കേഡ് കൊണ്ട് തിരിച്ചിരിക്കുന്ന പ്രവേശന കവാടത്തിന് അപ്പുറവും ഇപ്പുറവും വാഹനങ്ങൾ പാര്‍ക്ക് ചെയ്ത് ജനങ്ങൾ ബാരിക്കേഡ് മറികടന്ന് അകത്തേക്കും പുറത്തേക്കും യഥേഷ്ടം സഞ്ചരിക്കുകയാണ്

എറണാകുളം  വെങ്ങോല പഞ്ചായത്ത്  കൊവി‍ഡ് 19  കണ്ടെയ്ൻമെന്‍റ് സോൺ  vengola  containment zone
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വെങ്ങോല പഞ്ചായത്ത്
author img

By

Published : Aug 18, 2020, 12:09 PM IST

എറണാകുളം: വെങ്ങോല പഞ്ചായത്തില്‍ ഏറ്റവും കൂടുതൽ കൊവി‍ഡ് ബാധിതരുള്ള ഏഴ്, എട്ട്, ഒൻപത് വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സമീപ പ്രദേശങ്ങളും അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ഈ നിബന്ധനകളെല്ലാം ലംഘിച്ചുകൊണ്ട് ആളുകൾ യാതൊരു നിയന്ത്രണവുമില്ലാതെ നിരന്തരമായി യാത്ര ചെയ്യുകയാണ്. ബാരിക്കേഡ് കൊണ്ട് തിരിച്ചിരിക്കുന്ന പ്രവേശന കവാടത്തിന് അപ്പുറവും ഇപ്പുറവും വാഹനങ്ങൾ പാര്‍ക്ക് ചെയ്ത്‌ ജനങ്ങൾ ബാരിക്കേഡ് മറികടന്ന് അകത്തേക്കും പുറത്തേക്കും യഥേഷ്ടം സഞ്ചരിക്കുകയാണ്. കണ്ടെയ്ൻമെന്‍റ് സോണുകളിലെ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പൊലീസിന്‍റെ ഭാ​ഗത്തുനിന്നും യാതൊരു നിയമനടപടിയും ഉണ്ടാകുന്നില്ല. പേരിന് മാത്രം കണ്ടൈൻമെന്‍റ് സോണാക്കുന്നതിലൂടെ രോഗവ്യാപനം സമീപ പ്രദേശങ്ങളിലും നിയന്ത്രണാതീതമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.