എറണാകുളം: സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിപക്ഷ സമരത്തെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ. രാഷ്‌ട്രീയ നേട്ടം കൊയ്യാൻ വേണ്ടിയാണ് പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങുന്നത്. നിയമലംഘനം ഉണ്ടായാൽ പൊലീസ് ഇടപെടുന്നത് സ്വാഭാവികമാണെന്നും വെള്ളാപ്പളി നടേശൻ പറഞ്ഞു.
രാഷ്ട്രീയക്കാർ വെറുതെ സമരത്തിലേക്ക് ചാടിയിറങ്ങില്ല. വിവാദങ്ങൾ രാഷ്ട്രീയ പാർട്ടിക്കാർ ചർച്ച ചെയ്‌ത് തീർക്കേണ്ടതാണ്. സമരത്തിന് പിന്നിൽ തീവ്രവാദികൾ ഉണ്ടാകാമെന്ന ആരോപണം ശരിയും തെറ്റും ആകാം.
സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുയർന്ന വിവാദങ്ങൾ സാമുദായിക നേതാക്കൾ കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിയം ലംഘിച്ചാൽ ഏത് വിഷയത്തിലായാലും പൊലീസ് ഇടപെടും. നിയമപ്രകാരം സ്ഥാപിക്കുന്ന സിൽവർ ലൈൻ പദ്ധതിയുടെ അതിരടയാള കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാർ സർക്കാർ നിർബന്ധിതരാകും.
ഭരണപക്ഷം കൊണ്ടുവരുന്ന ഏത് പദ്ധതിയേയും പ്രതിപക്ഷം എതിർക്കുകയെന്ന നിലപാടാണ് കേരള രാഷ്ട്രീയ സാഹചര്യത്തിലും ഇന്ത്യൻ സാഹചര്യത്തിലുമുള്ളത്. അതിന്റെ ശരി തെറ്റുകൾ മനസിലാക്കിയല്ല ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകാറുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജനറൽ സെക്രട്ടറി പദവിയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് കൊച്ചിയിൽ എസ്.എൻ.ഡി.പി നൽകിയ സ്വീകരണത്തിന് ശേഷമാണ് വെള്ളാപ്പളിയുടെ പ്രതികരണം.
ALSO READ K Rail | നട്ടാശ്ശേരിയില്‍ വീണ്ടും കല്ലിട്ടു ; പിഴുതെറിഞ്ഞ് പ്രതിഷേധം