ETV Bharat / state

പിഎസ്‌സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി - പൊലീസിനും പിഎസ്‌സിക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

"ഉന്നതബന്ധങ്ങളുള്ളവർക്ക് ചോദ്യപേപ്പറും ഉയർന്ന മാർക്കും ലഭിക്കുന്ന സാഹചര്യമാണുള്ളത്. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ എത്തിയത് എങ്ങനെയാണ്"

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്: പൊലീസിനും പിഎസ്‌സിക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
author img

By

Published : Aug 22, 2019, 5:16 PM IST

Updated : Aug 22, 2019, 7:30 PM IST

കൊച്ചി: പി.എസ്.സിയേയും പിഎസ്സിയുടെ പരീക്ഷ നടത്തിപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പരീക്ഷാ ക്രമക്കേടില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. പിഎസ്‌സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഉന്നതബന്ധങ്ങളുള്ളവർക്ക് ചോദ്യപേപ്പറും ഉയർന്ന മാർക്കും ലഭിക്കുന്ന സാഹചര്യമാണുള്ളത്. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ എത്തിയത് എങ്ങനെയാണ്, ഈ രീതിയിലാണോ പരീക്ഷ നടത്തേണ്ടത്? തുടങ്ങിയ ചോദ്യങ്ങൾ ഹൈക്കോടതി പ്രോസിക്യൂഷനോട് ഉന്നയിച്ചു.

പൊലീസിനെതിരെയും ഹൈക്കോടതി വിമര്‍ശനമുന്നയിച്ചു. സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതി ചോദിച്ചു. പൊലീസ് പ്രതികളുടെ രാഷ്‌ട്രീയം പരിഗണിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ മൂന്നാം പ്രതി ആമിറിന്‍റെയും പിഎസ്‌സി പരീക്ഷാ തട്ടിപ്പു കേസിലെ നാലാം പ്രതി സഫീറിന്‍റെയും മുൻകൂർ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനക്കെത്തിയത്. ഇരുവരുടെയും ജാമ്യപേക്ഷ പരിഗണിക്കുന്നത് അടുത്താഴ്ചത്തേക്ക് മാറ്റി.

Intro:Body:യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലും പി.എസ്.സി പരീക്ഷാ തട്ടിപ്പു കേസിലുമാണ് ഹൈക്കോടതിയുടെ രൂക്ഷമായ വിമർശനമുയർന്നത്. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ മൂന്നാം പ്രതിയായ ആമിറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച വേളയിലാണ് , പോലീസിനെതിരെ ഹൈക്കോടതിയുടെ വിമർശനമുണ്ടായത്. മൂൻകൂർ ജാമ്യാപേക്ഷ പ്രതികളെ അറസ്റ്റു ചെയ്യുന്നതിന് തടസ്സമല്ല. കുറ്റകൃത്യത്തിന്റെ ഗൗരവമാണ് പരിഗണിക്കേണ്ടത്. പോലീസ് ഈ കേസിൽ പ്രതികളുടെ രാഷ്ട്രീയം പരിഗണിക്കുകയാണോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. സഹപാഠിയെ കുത്തി പരുക്കേല്പിച്ച പ്രതിയെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും കോടതി ചോദിച്ചു.മുൻകൂർ ജാമ്യാപേക്ഷ സുപ്രിം കോടതിൽ സമർപ്പിച്ച വേളയിൽ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെ അറസ്റ്റ് ചെയ്തതും ഹൈക്കോടതി ചൂണ്ടി കാണിച്ചു. അതേ സമയം പി.എസ്.സി. പരീക്ഷാ തട്ടിപ്പു കേസിലെ നാലാം പ്രതി സഫീറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച വേളയിലാണ്, പി.എസ്.സിക്കെതിരെ ഹൈക്കോടതിയുടെ വിമർശനമുയർന്നത്. PSC യുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഉന്നത ബന്ധങ്ങൾ ഉള്ളവർക്ക് ചോദ്യപേപ്പറും, ഉയർന്ന മാർക്കും ലഭിക്കുന്ന സാഹചര്യമാണുള്ളത്. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ എത്തിയത് എങ്ങിനെയാണ്, മത്സ പരീക്ഷ ഹാളിൽ മൊബൈൽ ഫോൺ അനുവദനീയമാണോ, ഈ രീതിയിലാണോ പരീക്ഷ നടത്തേണ്ടതെന്നും ഹൈക്കോടതി PSCയോട് ചോദിച്ചു. യുണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ മൂന്നാം പ്രതി ആമിറിന്റെയും,Psc പരീക്ഷാ തട്ടിപ്പു കേസിലെ നാലാം പ്രതി സഫീറിന്റെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റുകയും ചെയ്തു.

Etv Bharat
KochiConclusion:
Last Updated : Aug 22, 2019, 7:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.