ETV Bharat / state

അഞ്ച് സ്വതന്ത്ര കൗണ്‍സിലർമാർ എൽഡിഎഫിലേക്ക്; തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്‌ടമാകും

യുഡിഎഫിന് പിന്തുണ നൽകി വന്നിരുന്ന ഇ.പി ഖാദർ കുഞ്ഞ്, ഓമന സാബു, അബ്‌ദുൾ ഷാൻ, വർഗീസ് പ്ലാശേരി എന്നീ കൗണ്‍സിലർമാരാണ് ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

അഞ്ച് സ്വതന്ത്രർ എൽഡിഎഫിലേക്ക്  തൃക്കാക്കര നഗരസഭ  തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്‌ടമാകും  UDF  Thrikkakara Municipality  യുഡിഎഫ്  UDF will lose Thrikkakara municipal administration  Thrikkakara municipal administration
തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്‌ടമാകും
author img

By

Published : Jul 1, 2023, 11:13 PM IST

Updated : Jul 2, 2023, 6:55 AM IST

അഞ്ച് സ്വതന്ത്ര കൗണ്‍സിലർമാർ എൽഡിഎഫിലേക്ക്

എറണാകുളം : തൃക്കാക്കര നഗരസഭയിൽ നാല് സ്വതന്ത്ര കൗൺസിലർമാർ യുഡിഎഫിന് നൽകി വന്ന പിന്തുണ പിൻവലിച്ചു. കൗൺസിലർമാരായ ഇ.പി ഖാദർ കുഞ്ഞ്, ഓമന സാബു, അബ്‌ദുൾ ഷാൻ, വർഗീസ് പ്ലാശേരി എന്നിവരാണ് യുഡിഎഫ് തങ്ങളെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപമുന്നയിച്ച് പ്രതിപക്ഷത്തുള്ള ഇടതു മുന്നണിയുടെ സഹകരണത്തോടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നീക്കം തുടങ്ങിയത്.

തങ്ങളെ ഇടത് മുന്നണി പിന്തുണയ്ക്കുമെന്നും സ്വതന്ത്ര കൗൺസിലർമാർ നഗരസഭ ഭരിക്കുമെന്നും ഇവർ അറിയിച്ചു. തൃക്കാക്കര നഗരസഭയിൽ 21 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. ഇടത് മുന്നണിക്ക് പതിനേഴും, അഞ്ച് സ്വതന്ത്ര അംഗങ്ങളുമാണുണ്ടായിരുന്നത്. നാല് സ്വതന്ത്രർ യുഡിഎഫിനെയും പി.സി മനൂപ് എന്ന ഒരംഗം ഇടത് മുന്നണിയെയും പിന്തുണച്ചിരുന്നു.

നാല് സ്വതന്ത്ര അംഗങ്ങളെ ഇടത് മുന്നണി പിന്തുണയ്ക്കുന്നതോടെ 22 ആയി പ്രതിപക്ഷത്തിന്‍റെ അംഗ സംഖ്യ ഉയരും. നിലവിലെ സാഹചര്യത്തിൽ അവിശ്വാസ പ്രമേയം പാസാവുകയും യുഡിഎഫിന് ഭരണം നഷ്‌ടമാവുകയും ചെയ്യും. സ്വതന്ത്ര അംഗം ഓമന സാബുവിനെ നഗരസഭ അധ്യക്ഷയാക്കാനാണ് സ്വതന്ത്രരുടെ തീരുമാനം.

യുഡിഎഫ് പരിഗണിക്കുന്നില്ല : ഇതിന് പൂർണ പിന്തുണ ഇടത് മുന്നണി വാഗ്‌ദാനം ചെയ്‌തതായി സ്വതന്ത്ര കൗൺസിലർ ഇ.പി ഖാദർ കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷമായി യുഡിഎഫിന് നിരുപാധികമായി പിന്തുണ നൽകിയ തങ്ങൾ വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്‍റ് എന്നിവർക്ക് കത്ത് നൽകിയിരുന്നു.

എന്നാൽ തങ്ങളോട് സംസാരിക്കാൻ പോലും കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. സ്വതന്ത്ര അംഗങ്ങളായ അഞ്ച് പേർ ചേർന്ന് നഗരസഭ ഭരിക്കട്ടെ, തങ്ങൾ പിന്തുണ നൽകാമെന്ന് ഇടതു മുന്നണി തന്നെയാണ് നിർദേശിച്ചത്. ഈയൊരു സാഹചര്യത്തിൽ തങ്ങൾ ഭരണമേറ്റെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ഭരണ സമിതിക്കെതിരായ അവിശ്വാസ പ്രമേയത്തിൽ തങ്ങൾ ഒപ്പിട്ടതായും സ്ഥാനങ്ങളെ കുറിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും ഇ.പി ഖാദർ കുഞ്ഞ് വ്യക്തമാക്കി. സിപിഎം ഏരിയ സെക്രട്ടറി ഉദയകുമാറിന്‍റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്. മാലിന്യ പ്രശ്‌നം ഉൾപ്പടെ നഗരസഭ നേരിടുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിനായിരിക്കും തങ്ങൾ മുൻഗണന നൽകുക.

വില്ലനായത് ഗ്രൂപ്പ് തർക്കമോ : ഇന്ന് തന്നെ അവിശ്വാസ പ്രമേയം സെക്രട്ടറിക്ക് നൽകും. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളുമായി തങ്ങളുടെ തീരുമാനത്തിന് ബന്ധമില്ലന്നും ഇ.പി ഖാദർ കുഞ്ഞ് പറഞ്ഞു. മറ്റ് നാല് സ്വതന്ത്ര അംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അതേസമയം കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളിൽ മടുത്താണ് കോൺഗ്രസ് വിമതരായി മത്സരിച്ച് ജയിച്ച അംഗങ്ങൾ ഇടത് മുന്നണിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചതെന്നാണ് സൂചന.

കോൺഗ്രസിലെ എ ഗ്രൂപ്പിന്‍റെ പ്രതിനിധിയായ അജിത തങ്കപ്പൻ രണ്ടര വർഷം പൂർത്തിയാക്കിയാൽ രാജി വയ്‌ക്കണമെന്നായിരുന്നു ധാരണ. എന്നാൽ ഇത് പാലിക്കാൻ അജിത തങ്കപ്പനും കൂടെ നിൽക്കുന്നവരും തയ്യാറായില്ല. ഐ ഗ്രൂപ്പിലെ രാധാമണിയെ വരുന്ന രണ്ടര വർഷം ചെയർപേഴ്‌സനാക്കുകയായിരുന്നു ലക്ഷ്യം.

എന്നാൽ രാധാമണിയെ അംഗീകരിക്കില്ലെന്നാണ് എ ഗ്രൂപ്പ് നിലപാട്. ഇതോടെയാണ് തൃക്കാക്കര നഗരസഭയിൽ ഭരണ പ്രതിസന്ധി രൂപപ്പെട്ടത്. എന്നാൽ ഈയവസരം മുതലെടുത്ത ഇടതുമുന്നണി സ്വതന്ത്രരെ ഉപയോഗിച്ച് യുഡിഎഫിനെ താഴെയിറക്കാനുള്ള തന്ത്രപരമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

Last Updated : Jul 2, 2023, 6:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.