ETV Bharat / state

കളമശ്ശേരിയില്‍ രണ്ടുപര്‍ മരിച്ച കാര്‍ അപകടത്തില്‍ സംശയമുയര്‍ത്തി നാട്ടുകാര്‍ - കളമശ്ശേരി എച്ച്എംടി

തെരഞ്ഞെടുപ്പ് ദിവസം രാത്രി ദുരൂഹ സാഹചര്യത്തിൽ നടന്ന അപകടത്തെകുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്ന് പ്രദേശവാസികള്‍.

Car accident  Kalamassery  cochi  Eranakulam  കളമശ്ശേരി എച്ച്എംടി  Kerala election
കളമശ്ശേരിയില്‍ രണ്ടുപര്‍ മരിച്ച കാര്‍ അപകടത്തില്‍ സംശയമുയര്‍ത്തി നാട്ടുകാര്‍
author img

By

Published : Apr 7, 2021, 8:55 PM IST

കൊച്ചി: കളമശ്ശേരി എച്ച്എംടി റോഡിൽ കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പ്രദേശവാസികള്‍. അപകടത്തിനിടയാക്കിയ കാറില്‍ കത്തിയും വാളും ആയുധങ്ങളും പണവും കണ്ടെന്നും എന്നാല്‍ പൊലീസ് വിവരങ്ങൾ പുറത്തുവിടാന്‍ തയ്യാറായില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. കളമശ്ശേരിയിൽ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് ദിവസം രാത്രി പത്തിനാണ് കാറപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തെന്നി മാറി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ തൽക്ഷണം മരിച്ചിരുന്നു.

പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടം നടന്ന ഉടനെ ഡ്രൈവർ ഇറങ്ങി ഓടിയെന്നും കാറിൽ 48000 രൂപയും ആയുധങ്ങളും കണ്ടെത്തിയെന്നും നാട്ടുകാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് ദിവസം രാത്രി ദുരൂഹ സാഹചര്യത്തിൽ നടന്ന അപകടത്തെകുറിച്ച്‌ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.