എറണാകുളം: രാജ്യാന്തര ഇടപാടുകൾക്ക് വേണ്ടിയുള്ള ഡിപ്ലോമാറ്റിക് ബാഗേജ് ദുരുപയോഗിച്ച് സ്വർണം കടത്തിയ സംഭവത്തിൻ്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന ആരോപണവുമായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എം.അബ്ദുൾ മജീദ്. ലാവ് ലിൻ കുംഭകോണത്തിൽ ആരംഭിച്ച പിണറായിയുടെ അഴിമതി സാമ്രാജ്യത്തിന്‍റെ ഒരറ്റം മാത്രമെ പുറത്തു വന്നിട്ടുള്ളൂവെന്നും കെ.എം അബ്ദുൾ മജീദ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയന് സ്വർണ ബിസ്കറ്റുകൾ തപാൽ വഴി അയക്കുന്ന മുസ്ലിംയൂത്ത് ലീഗിന്‍റെ പ്രതീകാത്മക പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എം അബ്ദുൾ മജീദ്.