അങ്കമാലി-എറണാകുളം പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വരും ദിവസങ്ങളിൽ തീവണ്ടികളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. ഈ മാസം 17 മുതൽ 23 വരെ രാത്രി 9.35-ന് ഗുരുവായൂരിൽ നിന്നു പുറപ്പെടേണ്ട ചെന്നൈ എഗ്‌മോർ ഒരു മണിക്കൂർ വൈകി പുറപ്പെടും.
മാംഗ്ലൂർ-തിരുവനന്തപുരം എക്സ്പ്രസ് 17, 18, 21, 23 തീയതികളിൽ ഒരു മണിക്കൂർ ആലുവയിൽ നിർത്തിയിടും. 18-നുള്ള ഭവ്‌നഗർ-കൊച്ചുവേളി എക്സ്പ്രസ് കളമശ്ശേരിയിൽ രണ്ടുമണിക്കൂറോളം നിർത്തിയിടും. നിസാമുദ്ദീൻ, ഗംഗാനഗർ-കൊച്ചുവേളി, പട്‌ന-എറണാകുളം, വെരാവൽ എക്സ്പ്രസ്, ഗാന്ധിധാം തുടങ്ങിയ തീവണ്ടികൾക്കും ഈ ദിവസങ്ങളിൽ സമയനിയന്ത്രണമുണ്ടായിരിക്കും.
കൊല്ലം സ്റ്റേഷനിലെ നടപ്പാലം തുറക്കുന്നതിന്‍റെ ഭാഗമായി 18-നുള്ള കൊല്ലം-കന്യാകുമാരി മെമു സർവീസ് പൂർണമായും റദ്ദാക്കി. ജനശതാബ്ദി എക്സ്പ്രസിനും ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിനും കൊല്ലത്ത് വേഗത നിയന്ത്രണമുണ്ടാകും.
സിഗ്നൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പൂർണമായും റദ്ദാക്കുന്ന മറ്റു തീവണ്ടികൾ:
16-ന് എറണാകുളത്ത് നിന്നു പുറപ്പെടുന്ന ബാംഗ്ലൂർ ഇന്റർസിറ്റി എക്സ്പ്രസ്, കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി-ഹംസഫർ എക്സ്പ്രസ്, 17-ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം-ബനസ്വതി എക്സ്പ്രസ്, ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന ബാംഗ്ലൂർ-എറണാകുളം ഇന്‍റർസിറ്റി, ബനസ്വതിയിൽ നിന്നു പുറപ്പെടുന്ന ബനസ്വതി - കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്, 18-നുള്ള ബനസ്വതി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്.