ETV Bharat / state

കേരളത്തിന് ഓക്‌സിജൻ; ബംഗാളിൽ നിന്ന് ഓക്സിജനടങ്ങിയ മൂന്ന് ടാങ്കറുകൾ കൊച്ചിയിലെത്തി

ഒരു ടാങ്കറിൽ 9 ടൺ ഓക്സിജനാണ് അടങ്ങിയിരിക്കുന്നത്.

ഓക്‌സിജൻ  ബംഗാളിൾ  കൊച്ചി  ടാങ്കർ  കേരള മോട്ടോർ വാഹന വകുപ്പ്  കെഎസ്ആർടിസി  ഓക്സിജനൻ ടാങ്കർ  airlifted  oxygen  oxygen tanker  Motor Vehicles Department of Kerala  Tata Steel Plant  Burnpur  ടാറ്റാ സ്റ്റീൽ പ്ലാന്‍റ്
ബംഗാളിൽ നിന്ന് ഓക്സിജനടങ്ങിയ മൂന്ന് ടാങ്കറുകൾ കൊച്ചിയിലെത്തിച്ചേകേരളത്തിന് ഓക്‌സിജൻ; ബംഗാളിൽ നിന്ന് ഓക്സിജനടങ്ങിയ മൂന്ന് ടാങ്കറുകളും കൊച്ചിയിലെത്തിർന്നു
author img

By

Published : May 23, 2021, 4:27 AM IST

കൊച്ചി: കേരളത്തിൽ നിന്ന് ഓക്സിജനായി പശ്ചിമ ബംഗാളിലെ ബർൺപൂരിലെ ടാറ്റാ സ്റ്റീൽ പ്ലാന്‍റിലേക്ക് വിമാനമാർഗം അയച്ച മൂന്ന് ടാങ്കറുകളും റോഡ് മാർഗം തിരികെ കൊച്ചിയിലെത്തിയതായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ റെജി പി വർഗ്ഗീസ് പറഞ്ഞു. ഓക്സിജൻ നിറച്ച രണ്ട് ടാങ്കറുകളാണ് ഇന്ന് കൊച്ചിയിലെത്തിയത്. ഒരു ടാങ്കർ വ്യാഴാഴ്ച കൊച്ചിയിലെത്തിയിരുന്നു. എയർഫോഴ്‌സിന്‍റെ ചാർട്ടർ കാർഗോ വിമാനത്തിലാണ് ടാങ്കറുകൾ പശ്ചിമ ബംഗാളിലേക്ക് അയച്ചത്.

ഓക്സിജന്‍റെ അഭാവം മൂലമാണ് ബംഗാളിൽ നിന്ന് ഓക്സിജൻ കൊണ്ടുവന്നത്. ഇതിനായി മൂന്ന് ടാങ്കറുകൾ ഉപയോഗിച്ചു. ഇവിടെ നിന്ന് ബംഗാളിലേക്ക് വിമാനത്തിൽ അയച്ച ടാങ്കറുകൾ ഓക്സിജൻ നിറച്ച ശേഷം റോഡ് മാർഗം സുരക്ഷിതമായി തിരികെയെത്തി. ഒരു ടാങ്കറിൽ 9 ടൺ ഓക്സിജൻ അടങ്ങിയിരിക്കുന്നുവെന്നും ഇന്ന് മൊത്തം 18 ടൺ ഓക്സിജൻ ഇവിടെ എത്തിച്ചേർന്നുവെന്നും റെജി പി വർഗ്ഗീസ് അറിയിച്ചു.

ALSO READ: കേരളത്തിന് ഓക്‌സിജൻ, രണ്ട്‌ ടാങ്കറുകൾ കൂടി ബംഗാളിലേക്ക്‌

കേരള മോട്ടോർ വാഹന വകുപ്പാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ചന്തുവിന്‍റെ നേതൃത്വത്തിൽ നാല് പേരടങ്ങിയ ടീമാണ് ദൗത്യത്തിൽ ഉണ്ടായിരുന്നത്. പ്രത്യേക പരിശീലനം ലഭിച്ച കെഎസ്ആർടിസിയിലെ മൂന്ന് ഡ്രൈവർമാരാണ് ബംഗാളിൽ നിന്ന് കൊച്ചിയിലേക്ക് ടാങ്കറുകൾ ഓടിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.