ETV Bharat / state

രണ്ടു കോടി വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരെ മയക്കുമരുന്നുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പിടികൂടി.

രണ്ടു കോടി വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ
author img

By

Published : Oct 7, 2019, 12:53 PM IST

Updated : Oct 7, 2019, 1:46 PM IST

എറണാകുളം: മയക്കുമരുന്നുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് പേര്‍ പിടിയില്‍. രാജ്യാന്തര വിപണിയില്‍ രണ്ട് കോടി വിലവരുന്ന മയക്കുമരുന്ന് ഇവരില്‍ നിന്നും പിടിച്ചെടുത്തു. തമിഴ്‌നാട് രാമനാഥപുരം സ്വദേശികളെയാണ് എയർ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തത്. കോലാലംപൂരിലേക്കും ദോഹയിലേക്കും മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്.

സിന്തറ്റിക്ക് വിഭാഗത്തിലുള്ള 820 ഗ്രാം നെറ്റ്പാംസെറ്റമിൻ മയക്കുമരുന്നാണ് പ്രതികളിൽ നിന്നും കണ്ടെടുത്തത്. ക്രിസ്റ്റല്‍ രൂപത്തിലായിരുന്നു ഇവര്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കോലാലംപൂരിലേക്ക് പോകാനെത്തിയ ആളെ സംശയത്തെതുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് മറ്റു രണ്ട് പേരെ കുറിച്ച് വിവരം ലഭിച്ചത്. ഇവരിൽ ഒരാള്‍ ദോഹക്കും ഒരാൾ കോലാലംപൂരിലേക്കുമാണ് ടിക്കറ്റ് എടുത്തിരുന്നത് . മയക്കുമരുന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം.

രണ്ടുപേർ 300 ഗ്രാം വീതം മയക്കുമരുന്നും ഒരാൾ 220 ഗ്രാം മയക്കുമരുന്നുമാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്നത്. എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടിയ ഇവരെ തുടർ അന്വേഷണത്തിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് കൈമാറി. വിമാനത്താവളത്തിലെ പരിശോധനകൾ പൂർത്തീകരിച്ച ഇവരെ യാത്രക്ക് തൊട്ടുമുമ്പാണ് എയർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനകണ്ണികളാണ് പ്രതികളെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

Intro:ഷാജു ചോദ്യം ചെയ്യലിന് ഹാജരായി

Body:ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഷാജു ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി. കീഴടങ്ങാ നല്ല പോലീസ് ആവിശ്യപ്പെട്ടതിനാലാണ് താൻ എത്തിയതെന്ന് ഷാജു മാധ്യമങ്ങളോട് പറഞ്ഞു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസിന്റെ നേതൃത്വത്തിൽ ഇപ്പോൾ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. ഷാജുവിന്റെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടിക്ക് ചോദ്യം ചെയ്യലിന് ശേഷം തീരുമാനിക്കും.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Oct 7, 2019, 1:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.