ETV Bharat / state

ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് മോഷണം ; അന്വേഷണത്തിന് 23 അംഗ സംഘം - ആള്‍മാറാട്ടം നടത്തി മോഷണം

ഞായറാഴ്ച രാവിലെ 11മണിയോടെയാണ് ആലുവ ബാങ്ക് കവലയ്ക്ക് സമീപം താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി സഞ്ജയ് കുമാറിനെ കബളിപ്പിച്ച് മോഷണം നടത്തിയത്

Theft money and gold in Kochi  impersonate as income tax officers Kochi  ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ ചമഞ്ഞ് മോഷണം  ആലുവയിലെ വീട്ടിൽ മോഷണം  ആള്‍മാറാട്ടം നടത്തി മോഷണം
ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ ചമഞ്ഞ് മോഷണം; അന്വേഷണത്തിന് 23 അംഗ സംഘത്തെ ചുമതലപ്പെടുത്തി പൊലീസ്
author img

By

Published : Jun 6, 2022, 8:42 PM IST

എറണാകുളം : ആദായ നികുതി (Income tax) ഉദ്യോഗസ്ഥർ ചമഞ്ഞെത്തി ആലുവയിലെ വീട്ടിൽ നിന്നും സ്വർണം കവർന്ന കേസിൽ, അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ആലുവ റൂറൽ എസ്.പി കെ കാർത്തിക്കിന്‍റെ മേൽനോട്ടത്തിൽ 23 അംഗ സംഘം രൂപീകരിച്ചാണ് അന്വേഷണം ഊർജിതമാക്കിയത്. ഞായറാഴ്ച രാവിലെ 11മണിയോടെയാണ് ആലുവ ബാങ്ക് കവലയ്ക്ക് സമീപം താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി സഞ്ജയ് കുമാറിനെ കബളിപ്പിച്ച് മോഷണം നടത്തിയത്.

അനധികൃത സാമ്പത്തിക ഇടപാടുകൾ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വീട് പരിശോധിക്കണമെന്നും മോഷ്ടാക്കൾ ആവശ്യപ്പെടുകയായിരുന്നു. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ വ്യാജ തിരിച്ചറിയൽ കാർഡും ഇവർ കാണിച്ചിരുന്നു. വീട് പരിശോധിച്ച ശേഷം വീട്ടിൽ നിന്ന് ലഭിച്ച 300 ഗ്രാം സ്വർണവും ഒരു ലക്ഷത്തി എൺപതിനായിരം രൂപയുമായാണ് സംഘം കടന്നത്.

ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് മോഷണം ; അന്വേഷണത്തിന് 23 അംഗ സംഘം

സഞ്ജയ്‌യെ വിശ്വസിപ്പിക്കാൻ ഈ വിവരങ്ങൾ എഴുതി വെള്ള പേപ്പറിൽ ഒപ്പും വെപ്പിച്ചിരുന്നു. സഞ്ജയ്‌യുടെ ബാങ്ക് അക്കൗണ്ടുകളുടെ നാല് പാസ്ബുക്കുകളും, പാൻകാർഡും, മറ്റ് രേഖകളും തട്ടിപ്പ് സംഘം പിടിച്ചെടുത്തിരുന്നു. പ്രതികളുടെ, സിസിടിവി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥരെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചെത്തിയ മധ്യവയസ്‌കരായ നാല് പേരായിരുന്നു തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നത്. മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്‌. ആലുവ ഡിവൈ എസ്.പി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മൂന്ന് സി.ഐമാരും ആറ് എസ്.ഐമാരും അന്വേഷണം ആരംഭിച്ചതായി റൂറൽ എസ്.പി കെ കാർത്തിക് അറിയിച്ചു. മോഷണം നടന്ന ആലുവയിലെ വീട് എസ്.പി സന്ദർശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.