ETV Bharat / state

ശമ്പള പ്രതിസന്ധി: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഹര്‍ജി ഹൈക്കോടതിയില്‍

ആസ്‌തി ബാധ്യതകള്‍ സംബന്ധിച്ചുള്ള വിശദീകരണ പത്രിക കെ.എസ്.ആര്‍.ടി.സി കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കി

ശമ്പള പ്രതിസന്ധി  കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും  എറണാകുളം  high court  pettion considered in high court  KSRTC employees  f KSRTC employees will be considered again today  The petition of KSRTC employees will be considered again today
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
author img

By

Published : Jun 21, 2022, 7:06 AM IST

എറണാകുളം: ശമ്പളം വിതരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് (ജൂണ്‍ 21) വീണ്ടും പരിഗണിക്കും. ശമ്പളം നല്‍കുന്നതിനെക്കാള്‍ പ്രാഥമ പരിഗണന നല്‍കുന്നത് ഉല്‍പാദന ക്ഷമത വര്‍ധിപ്പിച്ച് പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനാണെന്നാണ് കെ.എസ്.ആർ ടി സിയുടെ വാദം. കോടതി നിര്‍ദേശ പ്രകാരം ആസ്തി ബാധ്യതകൾ സംബന്ധിച്ച വിശദീകരണ പത്രിക കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി കോടതിയിൽ സമര്‍പ്പിച്ചിരുന്നു.

12100 കോടി രൂപ വായ്പ കുടിശ്ശികയും , 5255 ബസുകൾ സർവീസ് നടത്തുന്നതായും 417 ഏക്കർ ഭൂമി കോർപ്പറേഷന് സ്വന്തമായുണ്ടെന്നുമായിരുന്നു കെ.എസ്.ആർ.ടി.സി യുടെ സത്യവാങ് മൂലം. കെ.എസ്.ആർ.ടി.സി യിലെ സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പള വിതരണം നടത്തുന്നതിനെ കോടതി നേരത്തെ വിമർശിച്ചിച്ചിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ചാണ് ഇന്ന് ഹർജിയിൽ വാദം കേൾക്കുക.

also read: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ചീഫ് ഓഫിസ് ഉപരോധിച്ച് സിഐടിയു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.