എറണാകുളം: കൊച്ചി - ധനുഷ്‌ക്കോടി ദേശിയ പാതയിൽ അടിമാലി ടൗണിന് സമീപം കാംകോ ജംഗ്ഷനിൽ വാഹനാപകടം. തടി കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തേക്ക് മറിഞ്ഞു. ഇന്ന് പുലർച്ച രണ്ടു മണിയോടെയായിരുന്നു അപകടം.
വട്ടവടയിൽ നിന്നും ഗ്രാൻ്റീസ് മരം കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനമോടിച്ചിരുന്നയാൾ അപകടത്തിൽ നിന്നും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽ സമീപത്തുണ്ടായിരുന്ന കഞ്ഞിക്കട പൂർണമായി തകരുകയും വൈദ്യുത പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രാത്രി കാലത്ത് ദേശിയപാതയിൽ കാര്യമായി വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.