എറണാകുളം: കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത (നടൻ ദിലീപ് പ്രതിയായ കേസിലെ ആക്രമിക്കപ്പെട്ട നടി) നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതി ജഡ്‌ജി പിന്മാറി. നാളെ മറ്റൊരു ബഞ്ച് ഹർജി പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗമാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയത്.
ബഞ്ച് മാറ്റം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നെങ്കിലും അതിജീവിതയുടെ ആവശ്യത്തില്‍ ഹൈക്കോടതി രജിസ്റ്റാര്‍ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ ഇന്ന് ഹർജി പരിഗണനയ്ക്ക് വന്നപ്പോഴാണ് പിന്മാറുന്നതായി ജഡ്‌ജി അറിയിച്ചത്. ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ദൃശ്യം ചോർന്നതിൽ വിചാരണ കോടതി ജഡ്‌ജിക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.
കുറ്റവാളികളെ രക്ഷിക്കാനുള്ള താത്പര്യമാണ് വിചാരണ കോടതി ജഡ്‌ജിയുടെതെന്ന് സംശയിക്കുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. ജഡ്‌ജി സ്വയം പിന്മാറിയില്ലെങ്കില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറാന്‍ അതിജീവിത തീരുമാനിച്ചിരുന്നു.
Also read: അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍: നിര്‍ണായക തീരുമാനം ഉണ്ടായേക്കും