ETV Bharat / state

ലഹരിമരുന്ന് സംഘത്തില്‍ നിന്നും പിടിച്ച മാന്‍കൊമ്പ് ഏറ്റെടുത്ത് വനം വകുപ്പ് - ലഹരിമരുന്ന് സംഘത്തില്‍ നിന്നും പിടിച്ച മാന്‍കൊമ്പ്

എക്‌സൈസ് മാൻ കൊമ്പ് മുക്കിയെന്ന് ആരോപണമുയർന്നിരുന്നു. വിവാദമായതോടെ വനം വകുപ്പിന് കൈമാറുകയായിരുന്നുവെന്നാണ് സൂചന.

Forest Department  The excise seized Deer horn from the drug gang  ലഹരിമരുന്ന് സംഘത്തില്‍ നിന്നും എക്‌സൈസ് പിടിച്ചെടുത്ത മാന്‍കൊമ്പ്  വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങി  വനം വകുപ്പ്  എറണാകുളം വാര്‍ത്ത  eranakulam news  ലഹരിമരുന്ന് സംഘത്തില്‍ നിന്നും പിടിച്ച മാന്‍കൊമ്പ്  എക്‌സൈസില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി വനം വകുപ്പ്
ലഹരിമരുന്ന് സംഘത്തില്‍ നിന്നും എക്‌സൈസ് പിടിച്ചെടുത്ത മാന്‍കൊമ്പ് വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങി
author img

By

Published : Aug 25, 2021, 9:48 PM IST

എറണാകുളം : കൊച്ചിയിൽ നിന്ന് മാൻ കൊമ്പ് കസ്റ്റഡിയിലെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ. ലഹരി മരുന്ന് സംഘത്തിൽ നിന്നാണ് എക്‌സൈസ് ഇത് പിടികൂടിയത്. എക്സൈസ് ഓഫിസിലെത്തി വനം വകുപ്പ് ഉദ്യോഗസ്ഥർ മാന്‍കൊമ്പ് എറ്റെടുക്കുകയായിരുന്നു.

39 സെന്റീമീറ്റര്‍ നീളമുള്ള കൊമ്പ് കോടതിയിൽ ഹാജരാക്കും. കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജി. ധനിക് ലാലിന്റെ നേതൃത്വത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എക്സൈസ് ഓഫിസിലെത്തിയത്.

കൊച്ചിയിൽ എം.ഡി.എം.എ മയക്കുമരുന്ന് പിടിച്ച സംഘത്തിൽ നിന്നും എക്സൈസ് മാൻ കൊമ്പ് പിടിച്ചിരുന്നു. പിന്നീട് ഇതേപ്പറ്റി വിവരമുണ്ടായിരുന്നില്ല.

അട്ടിമറി ആരോപണത്തിൽ അന്വേഷണം

മാൻ കൊമ്പ് എക്സൈസ് മുക്കിയെന്ന ആരോപണമുയർന്നതിനെ തുടർന്ന് അധികൃതര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നുവെന്നാണ് സൂചന.

അതേസമയം, മാൻ കൊമ്പിന്‍റെ കാര്യം നേരത്തേ അറിയിച്ചിരുന്നില്ലന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

മാൻകൊമ്പ് മയക്കുമരുന്ന് സംഘത്തിൽ നിന്ന് പിടികൂടിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്നും വനം വകുപ്പ് വിവരങ്ങൾ ശേഖരിച്ചു.

അതേസമയം, ലഹരിമരുന്ന് കേസ് അട്ടിമറി ആരോപണത്തിൽ എക്സൈസ് എൻഫോഴ്സ്മെന്‍റ് അഡീഷണൽ കമ്മിഷണർ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം അഡീഷണൽ കമ്മിഷണർ അബ്‌ദുൾ റാഷി കൊച്ചിയിലെത്തി ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്തു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.

പ്രതികൾക്കെതിരെ കുറ്റം ചുമത്താതാതെ എക്സൈസ്

മാരകമായ എം.ഡി.എം.എ ലഹരിമരുന്നുമായി പിടിയിലായ ഏഴംഗ സംഘത്തിൽ നിന്ന് ഒരു സ്ത്രീ ഉൾപ്പെടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ലഹരി മരുന്ന് കണ്ടെത്തിയ കാക്കനാട്ടെ ഫ്‌ളാറ്റിൽ രണ്ട് സ്ത്രീകൾ മയക്കുമരുന്നെന്ന് സംശയിക്കുന്ന പൊതിയൊളിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്‌തു.

ഈ ദൃശ്യങ്ങളിലുള്ള രണ്ട് സ്ത്രീകളിലൊരാളെയാണ് പ്രതിപ്പട്ടികയിൽ നിന്ന് എക്സൈസ് ഒഴിവാക്കിയത്. എൺപത്തിനാല് ഗ്രാം എം.ഡി.എം.എ ലഹരിമരുന്ന് കണ്ടെത്തിയത് മാത്രമാണ് കേസെടുത്ത് മഹസറിൽ ഉൾപ്പെടുത്തിയത്.

പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ മയക്കുമരുന്ന് പിടിച്ചെടുത്തെങ്കിലും, ഇതിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്താത്തതാണ് വിവാദമായത്.

കൂടുതൽ മയക്കുമരുന്ന് പ്രതികൾ കൈവശം വച്ചതിന് തെളിവില്ലെന്നാണ് എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് നിലപാട്.

പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

എന്നാൽ, ഇത് പ്രതികളെ രക്ഷിക്കാനുളള ശ്രമത്തിന്‍റെ ഭാഗമാണെന്ന് വ്യക്തമായതോടെ കേസിൽ എക്സൈസ് എറണാകുളം സോണൽ ക്രൈം ബ്രാഞ്ചും അന്വേഷണം തുടങ്ങി.

പ്രതികളിൽ നിന്ന് മാൻ കൊമ്പ് പിടിച്ചെടുത്ത സംഭവത്തിൽ വനം വകുപ്പ് കൂടി ഇടപെട്ടതോടെ ഈ കേസിൽ കൂടുതൽ വിപുലമായ അന്വേഷണത്തിനാണ് വഴിയൊരുങ്ങിയത്.

ALSO READ: വഴിയോര കച്ചവടക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചു ; പൊലീസിനെതിരെ വീണ്ടും പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.