ETV Bharat / state

കെ സ്വിഫ്റ്റ് അപകടം: സംഭവം മാധ്യമങ്ങള്‍ ഊതിപെരുപ്പിച്ചെന്ന് മന്ത്രി ആന്‍റണി രാജു

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്‍റ ആദ്യയാത്രയിലാണ് കല്ലമ്പലത്ത് വെച്ച് ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്

ഗതാഗത മന്ത്രി ആന്‍റണി രാജു  കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ്  മന്ത്രി ആന്റണി രാജു  കെ സ്വിഫ്റ്റ് അപകടം
ഗതാഗത മന്ത്രി ആന്‍റണി രാജു
author img

By

Published : Apr 13, 2022, 1:38 PM IST

തിരുവനന്തപുരം: കല്ലമ്പലത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്‍റെ ആദ്യ യാത്രയിലുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സംഭവം മാധ്യമങ്ങള്‍ ഊതിപെരുപ്പിച്ചതാണെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ അപകടങ്ങള്‍ പതിവാണെന്നും മാധ്യമ റിപ്പോർട്ടുകൾ ഗൗരവമായി കണ്ട് ഇരു വാഹനങ്ങളിലുള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജീവനക്കാർക്ക് പരിശീലനം ലഭിച്ചിട്ടില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബസിനുണ്ടായ നഷ്ടം ജീവനക്കാരിൽ നിന്ന് ഈടാക്കാൻ വ്യവസ്ഥയുണ്ട്. തിരുവനന്തപുരം തമ്പാനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്ത ആദ്യ ബസാണ് ആദ്യ യാത്രയില്‍ കല്ലമ്പലത്തിന് സമീപത്തുവെച്ച് അപകടത്തില്‍പ്പെട്ടത്.

ഗജരാജ വോള്‍വോ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയിരുന്നു. കെഎസ്ആര്‍ടിസിയുടെ ലെയ്‌ലന്‍ഡ് ബസ് എതിരെ വന്ന ലോറിയുടെ സൈഡില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി വര്‍ക് ഷോപ്പില്‍ നിന്നും മറ്റൊരു സൈഡ് മിറര്‍ എത്തിച്ചാണ് യാത്ര തുടര്‍ന്നത്.

also read: കെ.എസ്‌.ആർ.ടി.സി - സ്വിഫ്റ്റ് സർവീസ് ആരംഭിച്ചു ; കുതിപ്പ് നല്ല നാളെയിലേക്കെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.