ETV Bharat / state

'വിവാഹം ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള ബന്ധം'; സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകരുതെന്ന് സിറോ മലബാർ സഭ

author img

By

Published : May 4, 2023, 1:18 PM IST

സ്വവർഗ വിവാഹത്തിനെതിരായ നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ചുകൊണ്ടാണ് സിറോ മലബാർ സഭ നിലപാട് വ്യക്‌തമാക്കിയത്

സീറോ മലബാർ സഭ  Syro Malabar Sabha  syro malabar saba against same gender marriage  സ്വവർഗ വിവാഹത്തിനെതിരെ സീറോ മലബാർ സഭ  സ്വവർഗ വിവാഹം  same gender marriage  same sex marriage
സീറോ മലബാർ സഭ

എറണാകുളം: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെതിരെ സിറോ മലബാർ സഭ. സ്വവർഗ വിവാഹത്തിനെതിരായ നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ചാണ് സഭ രംഗത്തെത്തിയത്. വിവാഹം ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള ബന്ധമാണെന്നും സ്വവർഗ വിവാഹത്തിന് നിയമപരിരക്ഷ നൽകാനുള്ള ഉദ്യമങ്ങളെ എതിർക്കുന്നതായും സഭ വ്യക്‌തമാക്കി.

സ്വവർഗ വിവാഹം നിയമ വിധേയമാക്കണം എന്ന ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്‍റെ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് കേന്ദ്ര സർക്കാർ പൊതുസമൂഹത്തിൻ്റെ പ്രതികരണങ്ങൾ ആരാഞ്ഞ സാഹചര്യത്തിലാണ് സിറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ സഭയുടെ പ്രതികരണം രാഷ്ട്രപതിയെ ഔദ്യോഗികമായി അറിയിച്ചത്.

തിരുവചനത്തെയും പാരമ്പര്യത്തെയും സഭാപ്രബോധനങ്ങളെയും മുറുകെപിടിക്കുന്ന സഭ സ്വവർഗ വിവാഹത്തിന് നിയമപരിരക്ഷ നൽകാനുള്ള ഉദ്യമങ്ങളെ എതിർക്കുന്നു. കാരണം സ്വവർഗ വിവാഹങ്ങൾ കുട്ടികൾക്ക് ദാമ്പത്യബന്ധത്തിൽ ജനിക്കാനും വളരാനുമുള്ള അവകാശത്തിൻ്റെ ലംഘനമാണെന്നും സഭ വ്യക്‌തമാക്കി.

സ്ത്രീയും പുരുഷനുമായി രൂപീകരിക്കപ്പെട്ട മനുഷ്യ പ്രകൃതിയോടുള്ള നിഷേധമാണ്. കുടുംബ സംവിധാനത്തോടും സമൂഹത്തോടും ചെയ്യുന്ന അനീതിയാണ്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് കുട്ടികളോടുള്ള ആകർഷണം, മൃഗങ്ങളോടുള്ള ആകർഷണം, രക്തബന്ധുക്കൾ തമ്മിലുള്ള ആകർഷണം എന്നിങ്ങനെയുള്ള ലൈംഗിക അപഭ്രംശങ്ങൾ നിയമ വിധേയമാക്കാനുള്ള മുറവിളികൾ ഉയരുന്നതിന് കാരണമാകാം.

അതിനാൽ അത് അനുവദിക്കപ്പെടാൻ പാടില്ല. എന്നാൽ ലൈംഗികതയുടെ തലത്തിൽ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളുള്ളവരെ സഭ കരുണയോടെ കാണുന്നു. അവർക്കെതിരായ വിവേചനങ്ങളെ എതിർക്കുകയും ചെയ്യുന്നു. അതേസമയം വിവാഹം ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള ബന്ധമാണ് എന്ന നിലപാട് സഭ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു.

ഭാരതീയ സംസ്‌കാരത്തിൽ വിവാഹം എതിർലിംഗത്തിലുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധമാണെന്നും കുടുംബമെന്നത് ജൈവശാസ്ത്രപരമായ ഒരു പുരുഷനും ജൈവശാസത്രപരമായ ഒരു സ്ത്രീയും അവർക്കു ജനിക്കുന്ന കുട്ടികളും ഉൾക്കൊള്ളുന്നതാണെന്നുമുള്ള എതിർ സത്യവാങ്മൂലം സുപ്രീം കോടതിയിൽ നൽകിയ കേന്ദ്രസർക്കാർ നിലപാടിനെ സഭ ശ്ലാഘിക്കുന്നതായും സീറോമലബാർ സഭ അറിയിച്ചു.

നഗര വരേണ്യ വീക്ഷണം: സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന ആവശ്യം 'സാമൂഹിക സ്വീകാര്യതയ്ക്ക് വേണ്ടിയുള്ള നഗര വരേണ്യ വീക്ഷണം' ആണെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചത്. ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് നിയമനിർമാണ സഭകൾ ആണെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം.

സ്വവർഗ വിവാഹം അംഗീകരിക്കപ്പെട്ട രാജ്യങ്ങളിൽ പോലും അത് നിയമ നിര്‍മാണ സംവിധാനത്തിലൂടെയാണ് നടക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. പവിത്രത, സാമൂഹിക ധാർമ്മികത, കുടുംബം എന്ന സങ്കൽപ്പത്തിലെ വിലമതിക്കുന്ന മൂല്യങ്ങൾ, മറ്റ് പ്രസക്തമായ പരിഗണനകൾ എന്നിവ കണക്കിലെടുത്താണ് വിവാഹ ബന്ധങ്ങൾ നിയമപരമായി അംഗീകരിക്കപ്പെടുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സ്വവർഗ വിവാഹങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന സെക്ഷൻ 377 നേരത്തേ തന്നെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാൽ സെക്ഷൻ 377 റദ്ദാക്കിയതുകൊണ്ട് സ്വവർഗ വിവാഹം നിയമപരമാണെന്ന് അവകാശപ്പെടാൻ ആകില്ലെന്നും കേന്ദ്രം വാദിച്ചിരുന്നു. രാജ്യത്തെ മത വിഭാഗങ്ങളെ അടക്കം കണക്കിലെടുത്ത് മാത്രമേ വിഷയത്തിൽ സർക്കാരിന് മുന്നോട്ട് പോകാൻ കഴിയുകയുള്ളു എന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.