എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്‌ത കേസിലാണ് സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. അതേസമയം 62-ാം ദിവസമാണ് എൻഫോഴ്‌സ്‌മെന്‍റ് ഭാഗിക കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ വാദം കേട്ട ശേഷം തീരുമാനിക്കാമെന്നാണ് കോടതി കഴിഞ്ഞ ദിവസം അറിയിച്ചത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും - bail application
എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്‌ത കേസിലാണ് സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്