ETV Bharat / state

സുരേഷ് ഗോപിയുടെ പുതിയ ചിത്രം 'എസ് ജി 257' ന് തുടക്കം - Goutam Vasudeva Menon

'SG 257' movie pooja ceremony| സുരേഷ് ഗോപിയുടെ 'എസ് ജി 257' സിനിമയുടെ പൂജ ചടങ്ങുകൾ പൂർത്തിയായി. സനൽ വി ദേവനാണ് സംവിധായകൻ.

SG 257 movie pooja ceremony held today  SG 257  Suresh Gopis new movie SG 257 pooja ceremony  Pooja ceremony of Suresh Gopis new movie SG 257  സുരേഷ് ഗോപിയുടെ എസ് ജി 257 സിനിമ  എസ് ജി 257 സിനിമയുടെ പൂജാ ചടങ്ങുകൾ  എസ് ജി 257 പൂജാ ചടങ്ങുകൾ പൂർത്തിയായി  സുരേഷ് ഗോപിയുടെ പുതിയ ചിത്രം എസ് ജി 25  എസ് ജി 257  Suresh Gopi  Suraj Venjaramoodu  Goutam Vasudeva Menon  Director Sanal C Devan
SG 257 movie pooja ceremony
author img

By ETV Bharat Kerala Team

Published : Dec 15, 2023, 6:26 PM IST

'എസ് ജി 257 സിനിമയുടെ പൂജാ ചടങ്ങിൽ നിന്ന്

എറണാകുളം: സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ 257-ാമത് ചിത്രത്തിന് തുടക്കമായി. സിനിമയുടെ പൂജ ചടങ്ങുകൾ (SG 257 movie pooja ceremony) എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽ വച്ച് നടന്നു. 'എസ് ജി 257' എന്നാണ് ചിത്രത്തിന് താൽക്കാലിക നാമകരണം ചെയ്‌തിരിക്കുന്നത്.

ജിത്തു ജോസഫ്, രഞ്ജിത് ശങ്കർ തുടങ്ങിയ പ്രശസ്‌ത സംവിധായകർക്കൊപ്പം പ്രവർത്തിച്ച സനൽ വി ദേവനാണ് (Director Sanal C Devan) ചിത്രത്തിന്‍റെ സംവിധായകൻ. സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ഗൗതം വാസുദേവ് മേനോൻ (Goutam Vasudeva Menon) എന്നിവരാണ് സുപ്രധാന വേഷങ്ങളിൽ എത്തുന്ന താരങ്ങൾ. ജിത്തു കെ ജയന്‍റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ സംവിധായകൻ മനു സി കുമാറാണ്.

ചിത്രത്തിന്‍റെ നിർമാണം പ്രശസ്‌ത പ്രോജക്‌ട് ഡിസൈനർ സഞ്ജയ് പടിയൂരും വിനീത് ജൈനും ആണ്. മേവറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെയും സഞ്ജയ് പടിയൂർ എന്‍റർടെയ്‌മെന്‍റ്സിന്‍റെയും പ്രൊഡക്ഷൻ ബാനറിലാണ് നിർമാണം. 'മൈ ഡാർലിംഗ്' എന്ന ചിത്രം നിർമ്മിച്ച മനോജ് ശ്രീ ശ്രീകണ്‌ഠ, ആഷ് ട്രീ വെഞ്ചേഴ്‌സിന്‍റെ ബാനറിൽ സഹനിർമ്മാതാവായി ചിത്രത്തിനൊപ്പമുണ്ട്.

സംവിധാന കുപ്പായം മാറ്റിവെച്ച് സംവിധായകൻ സന്തോഷ് നായർ ലൈൻ പ്രൊഡ്യൂസറായി ചിത്രത്തിന്‍റെ ഭാഗമാകും. ഫഹദ് ഫാസിൽ നായകനായ മണിരത്നം, ധ്യാൻ ശ്രീനിവാസൻ ചിത്രം സച്ചിൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് അദ്ദേഹം. അഞ്ചുമന ക്ഷേത്രത്തിൽ നടന്ന സിനിമയുടെ ((SG 257 movie) പൂജ ചടങ്ങിൽ സുരാജ് വെഞ്ഞാറമൂട് പങ്കെടുത്തു.

പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, സംവിധായകൻ പത്മകുമാർ, സുരഭി ലക്ഷ്‌മി, നിതിൻ രഞ്ജി പണിക്കർ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. സിനിമയുടെ ഔദ്യോഗിക നാമം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും.

Also read: 'സിദ്ദിഖ് അടക്കം പലരും കുറ്റപ്പെടുത്തി' ; ഗരുഡൻ റിലീസ് വേളയില്‍ സുരേഷ് ഗോപി

അടുത്തിടെയാണ് സുരേഷ് ഗോപി (Suresh Gopi) കരിയറിലേയ്‌ക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. കഴിഞ്ഞ മാസം (നവംബർ 3) ആണ് സുരേഷ് ഗോപി, ബിജു മേനോൻ കൂട്ടുക്കെട്ടിൽ പിറന്ന 'ഗരുഡൻ' പുറത്തിറങ്ങിയത്. ഇറങ്ങിയ ദിവസം തന്നെ സിനിമയ്‌ക്ക് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. സിനിമയിൽ നിന്ന് പലപ്പോഴും ഇടവേളകൾ എടുക്കേണ്ടി വന്നിട്ടുണ്ടെന്നും അനേകം അവസരങ്ങൾ നിരസിക്കേണ്ടി വന്നെന്നും ഇത് മനപ്പൂർവ്വം ആയിരുന്നില്ലെന്നും സുരേഷ് ഗോപി മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 11 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഗരുഡനിൽ ഒന്നിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.