എറണാകുളം: പുത്തൻകുരിശിലുള്ള സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി. ഓർത്തഡോക്‌സ് വിഭാഗത്തെ പള്ളിയിലേക്ക് പ്രവേശിപ്പിക്കാൻ തയ്യാറായ യാക്കോബായ വിഭാഗം പള്ളിയുടെ താക്കോൽ കൈമാറി. മറ്റു പള്ളികളിൽ സംഘർഷത്തിലൂടെയാണ് പ്രവേശിക്കാൻ സാധിച്ചതെങ്കിൽ പുത്തൻകുരിശ് പള്ളിയിൽ വളരെ സമാധാനത്തോടെയാണ് കോടതിവിധി നടപ്പിലാക്കിയതെന്ന് ഓർത്തഡോക്‌സ് പള്ളി വികാരി ഫാദർ തോമസ് ചകിരിയൽ പറഞ്ഞു.
വർഷങ്ങളായി യാക്കോബായ വിഭാഗം ആരാധന നടത്തിവരുന്ന പള്ളിയാണിതെന്നും എന്നാൽ സുപ്രീംകോടതിയുടെ വിധിയെ മാനിക്കുന്നതിനാൽ പള്ളിയുടെ താക്കോൽ കൈമാറുകയാണെന്നും യാക്കോബായ വിഭാഗം അറിയിച്ചു. യാക്കോബായ വിഭാഗത്തിന്റെ കയ്യിൽനിന്നും സമാധാനപരമായി താക്കോൽ ഏറ്റുവാങ്ങുന്നത് സന്തോഷം ഉണ്ടാക്കുന്നതാണെന്ന് ഫാദർ തോമസ് പറഞ്ഞു. ഓർത്തഡോക്സ് പള്ളി വികാരിയുടെ നേതൃത്വത്തിൽ പള്ളിയിൽ കുർബാനയും നടത്തി.