ETV Bharat / state

മരട് ഫ്ലാറ്റ് വിഷയം: നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

മരട് ഫ്ലാറ്റ് വിഷയത്തിൽ പരിസ്ഥിതി സംരക്ഷണം മുൻനിർത്തി നിയമ ലംഘനത്തിനെതിരെ ഫോറം ഫോർ ഡെമോക്രസിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു

മരട് ഫ്ലാറ്റ് ഉടമകൾ
author img

By

Published : Sep 23, 2019, 9:41 PM IST

എറണാകുളം: മരട് ഫ്ലാറ്റ് വിഷയത്തിൽ സുപ്രീം കോടതി വീണ്ടും നിലപാട് കടുപ്പിച്ചെങ്കിലും അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റ് ഉടമകൾ. കേരളത്തിൽ സമാനമായ നിയമലംഘനം നടത്തിയിട്ടുളളവയുടെ വിശദീകരണം കോടതി തേടിയതായും അങ്ങനെ പരിശോധനകൾ നടത്തിയാൽ തങ്ങൾ നിരപരാധികളാണെന്ന് തെളിയിക്കാനുള്ള അവസരം ലഭിക്കുമെന്നും ഫ്ലാറ്റ് ഉടമകൾ പറഞ്ഞു.

കോടതിയിൽ ഇന്ന് ഉണ്ടായ സംഭവങ്ങളെക്കുറിച്ച് അഭിഭാഷകരുമായി സംസാരിച്ചു. സൗമ്യമായ രീതിയിലാണ് കോടതി കേസ് പരിഗണിച്ചത്. നടപടിക്രമങ്ങളും നിരീക്ഷണങ്ങളും കോടതി നടത്തിയത് ശകാര രൂപത്തിൽ ആയിരുന്നില്ല . ന്യായമായ ചോദ്യങ്ങളാണ് കോടതി ചോദിച്ചതെന്ന് ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി.

സുപ്രീംകോടതി വീണ്ടും നിലപാട് കടുപ്പിച്ചെങ്കിലും പ്രതീക്ഷ കൈവിടാതെ മരട് ഫ്ലാറ്റ് ഉടമകൾ

അതേസമയം മരട് ഫ്ലാറ്റ് വിഷയത്തിൽ പരിസ്ഥിതി സംരക്ഷണം മുൻനിർത്തി നിയമ ലംഘനത്തിനെതിരെ ഫോറം ഫോർ ഡെമോക്രസിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. പ്രകൃതിക്ക് നേരെയുള്ള അതിക്രമങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനകീയ കൺവൻഷനിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

Intro:

Body:ഫ്ലാറ്റ് വിഷയത്തിൽ സുപ്രീം കോടതി വീണ്ടും നിലപാട് കടുപ്പിച്ചെങ്കിലും അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റ് ഉടമകൾ. കേരളത്തിൽ സമാനമായ നിയമലംഘനം നടത്തിയിട്ടുളള വിശദീകരണം കോടതി തേടിയതായും, അങ്ങനെ പരിശോധനകൾ നടത്തിയാൽ തങ്ങൾ നിരപരാധികളാണെന്ന് തെളിയിക്കാനുള്ള അവസരം ലഭിക്കുമെന്നും ഫ്ലാറ്റ് ഉടമകൾ പറഞ്ഞു.

byte ( അഡ്വ.ഷംസുദ്ദീൻ, മരട് ഭവന സംരക്ഷണ സമിതി ചെയർമാൻ)

കോടതിയിൽ ഇന്നുണ്ടായ സംഭവങ്ങളെക്കുറിച്ച് അഭിഭാഷകരുമായി സംസാരിച്ചു. സൗമ്യമായ രീതിയിലാണ് കോടതി കേസ് പരിഗണിച്ചതെന്നും നടപടിക്രമങ്ങളും നിരീക്ഷണങ്ങളും കോടതി നടത്തിയെങ്കിലും അതൊരു ശകാര രൂപത്തിൽ ആയിരുന്നില്ല മറിച്ച് കോടതി ന്യായമായ ചോദ്യങ്ങളാണ് ചോദിച്ചതെന്നും ഉടമകൾ വ്യക്തമാക്കി.

അതേസമയം മരട് ഫ്ലാറ്റ് വിഷയത്തിൽ പരിസ്ഥിതി സംരക്ഷണം മുൻനിർത്തി നിയമ ലംഘനത്തിനെതിരെ ഫോറം ഫോർ ഡെമോക്രസിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. പ്രകൃതിക്ക് നേരെയുള്ള അതിക്രമങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനകീയ കൺവൻഷനിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയുടെ പരാമർശത്തിൽ പറയുന്നതുപോലെ നിയമലംഘനങ്ങളെകുറിച്ച് പരിശോധനകൾ നടത്തിയാൽ തങ്ങൾ ഉന്നയിക്കുന്ന വാദങ്ങൾ ശരിയാണെന്ന് കോടതിക്ക് ബോധ്യപ്പെടുമെന്നും, കൂടാതെ ചട്ടലംഘനം നടത്തി നിർമിച്ച മറ്റു സമുച്ചയങ്ങൾ പരിശോധിക്കുന്നത് നല്ല കാര്യമാണെന്നും ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.