ന്യൂഡല്‍ഹി: ഹൈബി ഈഡന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ്. നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ ഹൈബി ഈഡന്‍റെ വിജയവും ചോദ്യം ചെയ്‌താണ് സരിതാ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ സരിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
എറണാകുളത്തും വയനാട്ടിലും മത്സരിക്കാന്‍ സരിത എസ്.നായര്‍ നേരത്തെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ പത്രിക തള്ളി പോകുകയായിരുന്നു. ക്രിമിനല്‍ കേസില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സരിത നാമനിര്‍ദേശ പത്രികകള്‍ വരാണിധികാരികള്‍ നേരത്തെ തള്ളിയത്.