എറണാകുളം : മരുന്ന് വില്‍പ്പന കാര്യക്ഷമമാക്കാൻ സപ്ലൈകോ വില കുറച്ചതായി മന്ത്രി ജി.ആർ അനിൽ (Supplyco Reduces Drug Price). ഇൻസുലിൻ ഉൾപ്പടെയുള്ളവയുടെ വില ഇരുപത്തിയഞ്ച് ശതമാനം കുറച്ചെന്ന് അദ്ദേഹം അറിയിച്ചു. ഭക്ഷ്യസാധനങ്ങളുടെ വില പൊതുവിൽ വർധിച്ചിട്ടുണ്ടെങ്കലും സപ്ലൈകോ വില കൂട്ടിയിട്ടില്ല.
ഉത്പാദിപ്പിക്കുന്ന സ്ഥലത്തേക്കാൾ വില കുറച്ചാണ് 'സപ്ലൈകോ പരിപ്പ് ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങൾ നല്‍കുന്നത്. പച്ചക്കറിയുടെ വില വർധിച്ചിട്ടുണ്ട്. എന്നാൽ വിവിധ ഏജൻസികൾ വഴി വിപണിയിൽ ഇടപെടലുകൾ നടത്തുന്നുണ്ട്. അതുകൊണ്ടാണ് വലിയ രീതിയിൽ വില വർധിക്കാത്തതെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ ടെൻഡറില്‍ ഇനി മുതൽ പങ്കെടുക്കുന്ന കമ്പനികളുടെ ഉത്പന്ന സാമ്പിളുകൾ മന്ത്രിയുടെ ഓഫിസ് നേരിട്ട് പരിശോധിക്കും.
Also Read: Rakesh Tikait| കര്‍ഷക സമരം പിൻവലിക്കില്ലെന്ന് രാകേഷ് ടിക്കായത്ത്
ഏറ്റവും മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. എല്ലാ ജില്ലകളിലെയും ഡിപ്പോകളിലും പരിശോധനകൾ ഉണ്ടാകും. സപ്ലൈകോ ടെൻഡർ നടപടികളില്‍ പങ്കെടുക്കുന്ന കമ്പനികളുടെ ഉത്പന്ന സാമ്പിളുകൾ മന്ത്രിയുടെ ഓഫിസ് നേരിട്ട് പരിശോധിക്കും. മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. ഉത്പാദന കേന്ദ്രങ്ങളിൽ പോയി വിഭവങ്ങൾ സംഭരിക്കും.
ഡിപ്പോകളിലും ഗോഡൗണുകളിലും പരിശോധനകൾ നടത്തുമെന്നും മന്ത്രി
എല്ലാ ജില്ലകളിലെയും ഡിപ്പോകളിലും ഗോഡൗണുകളിലും പരിശോധനകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. റേഷൻ കാർഡ് സംബന്ധിച്ച നടപടിക്രമങ്ങൾ ലഘൂകരിച്ചതിനാൽ അപേക്ഷയിൽ വലിയ രീതിയിലുള്ള വർധനവുണ്ടായി. വാടകയ്ക്ക് താമസിക്കുന്നവർക്കാണ് കൂടുതൽ ഗുണം ലഭിച്ചതെന്നും കൊച്ചിയിൽ സപ്ലൈകോ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.