എറണാകുളം : കൊവിഡ് മുക്തരില്‍ ഒറ്റ ഡോസ് വാക്‌സിന്‍ ഏറെ ഫലപ്രദമെന്ന് കണ്ടെത്തല്‍. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍, കൊവിഡ് മുക്തരായവര്‍, രോഗം ഭേദമായി ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍, രണ്ട് ഡോസും എടുത്തവര്‍ എന്നിങ്ങനെ നാല് വിഭാഗമാക്കിയായിരുന്നു പഠനം.
കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കെയർ ഹോസ്‌പിറ്റലിലെ ഡോക്‌ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
രക്തത്തിലെ ആന്‍റിബോഡി നിര്‍ണയിക്കുമ്പോള്‍, രോഗബാധയ്ക്ക് ശേഷം ശരീരത്തിലുണ്ടാകുന്ന പ്രതിരോധ ശക്തി ഏകദേശം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് തുല്യമാണ്.
കൊവിഡ് മുക്തരായി ഒരു ഡോസ് സ്വീകരിച്ചവരില്‍ ഇത് 86.7 ശതമാനമായിരുന്നു. അതായത് മറ്റുള്ളവരെക്കാള്‍ 30 മടങ്ങി പ്രതിരോധശേഷി. ഹൈബ്രിഡ് ഇമ്മ്യൂണിറ്റിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
കൊവിഡ് ബാധിച്ചവരോ വാക്‌സിന്‍ എടുത്തവരോ ആയ 1500 ഓട്ടോ ഇമ്യൂണ്‍ റൂമാറ്റിക് രോഗികളില്‍ നിന്നും 120 പേരിലാണ് പഠനം നടത്തിയത്.
കൊവിഡ് ഭേദമായി ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് വൈറസിനെ നശിപ്പിക്കാനുള്ള ശേഷി രണ്ട് ഡോസ് വാക്‌സിനെടുത്തവരേക്കാള്‍ കൂടുതലാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.പത്മനാഭ ഷേണായി പറഞ്ഞു.
Read More:മലപ്പുറത്ത് വയോധികന് രണ്ട് ഡോസ് വാക്‌സിന്‍ ഒരുമിച്ച് നല്‍കി
രാജ്യത്ത് 60 ശതമാനത്തോളം പേർക്ക് കൊവിഡ് ബാധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രോഗമുക്തർക്ക് ഒരു ഡോസ് നൽകിയാൻ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പഠനം നടത്തിയ ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം.