എറണാകുളം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാനെ എം.എൽ.എ സ്ഥാനത്തു നിന്നും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പ്രഥമ ദൃഷ്ട്യ നിലനിൽക്കില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സജി ചെറിയാനെ അയോഗ്യനാക്കണമെന്നും കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികളാണ് കോടതി പരിഗണിച്ചത്. അതേ സമയം സത്യപ്രതിജ്‌ഞ ലംഘനം നടത്തിയോ എന്ന് പരിശോധിക്കാൻ കോടതിയ്ക്ക് കഴിയില്ലെന്നും ഹർജികൾ തള്ളണമെന്നും അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടു.
ഹർജിയിയിലെ ചില നിയമപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയ കോടതി ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ എ.ജിയ്ക്ക് നിർദേശം നൽകി. ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഓഗസ്റ്റ് രണ്ടിന് വീണ്ടും പരിഗണിക്കും.