ETV Bharat / state

മരടിലെ ഒഴിപ്പിക്കല്‍ നടപടികൾ സ്നേഹിൽ കുമാർ വിശദീകരിക്കും

മരട് നഗരസഭയുടെ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം ആരംഭിച്ചു. ഫ്ലാറ്റ് ഒഴിപ്പിക്കൽ നടപടികൾ നഗരസഭയെ സ്നേഹിൽ കുമാർ അറിയിച്ചില്ലെന്ന് ആരോപണം.

മരട് ഫ്ലാറ്റ്
author img

By

Published : Sep 30, 2019, 11:09 AM IST

എറണാകുളം: മരട് നഗരസഭയുടെ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം ആരംഭിച്ചു. യോഗത്തിൽ സബ്‌കലക്ടർ സ്നേഹിൽ കുമാർ സിങ് നടപടികൾ വിശദീകരിക്കും. ഫ്ലാറ്റുകളിൽ നിന്നുളള ഒഴിപ്പിക്കൽ നടപടികൾ മരട് നഗരസഭയെ സ്നേഹിൽ കുമാർ അറിയിച്ചില്ലെന്നാണ് നഗരസഭാധ്യക്ഷയും കൗൺസിലർമാരും ആരോപിക്കുന്നത്. ഇതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് അടിയന്തര സ്റ്റിയറിങ് കമ്മിറ്റി ചേരുന്നത്.

ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യോഗത്തിൽ വിശദീകരിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം മാറിതാമസിക്കാനായി ജില്ലാ ഭരണകൂടം അനുവദിച്ച അപ്പാർട്ട്മെന്‍റുകളിൽ ഒഴിവില്ലെന്ന ആരോപണവുമായി ഫ്ലാറ്റ് ഉടമകൾ രംഗത്ത് എത്തി. ഉടമകൾക്ക് നേരിട്ട് ഫ്ലാറ്റുകളിൽ പോയി ഏത് വേണമെന്ന് തീരുമാനിച്ചു അവിടേക്ക് മാറാമെന്നായിരുന്നു ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. ഇതിനായി 521 ഫ്ളാറ്റുകളാണ് ജില്ലാഭരണകൂടം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ജില്ലാ ഭരണകൂടം അനുവദിച്ച അപ്പാർട്ട്മെന്‍റുകളിൽ ഒഴിവില്ലെന്ന് ഫ്ലാറ്റ് ഉടമകൾ പറയുന്നു. ഇതുസംബന്ധിച്ച ശക്തമായ പ്രതിഷേധം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നാണ് ഫ്ലാറ്റ് ഉടമകൾ പറയുന്നത്.

Intro:

Body:മരട് നഗരസഭയുടെ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം ആരംഭിച്ചു. യോഗത്തിൽ സബ്കളക്ടർ സ്നേഹിൽ കുമാർ സിംഗ് ടപടികൾ വിശദീകരിക്കും. ഫ്ലാറ്റുകളിൽ നിന്നുളള ഒഴിപ്പിക്കൽ നടപടികൾ മരട് നഗരസഭയെ സ്നേഹിൽ കുമാർ അറിയിച്ചില്ലെന്നാണ് മരട് നഗരസഭ അധ്യക്ഷയും കൗൺസിലർമാരും ആരോപിക്കുന്നത്. ഇതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് അടിയന്തര സ്റ്റിയറിങ് കമ്മിറ്റി ചേരുന്നത്. ഒഴിപ്പിക്കാൻ നടപടികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യോഗത്തിൽ വിശദീകരിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം മാറിതാമസിക്കാൻ ആയി ജില്ലാ ഭരണകൂടം അനുവദിച്ച അപ്പാർട്ട്മെന്റുകളിൽ ഒഴിവില്ലന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആരോപണം. ഇതുസംബന്ധിച്ച ശക്തമായ പ്രതിഷേധം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നാണ് ഫ്ലാറ്റ് ഉടമകൾ പറയുന്നത്.

ഉടമകൾക്ക് നേരിട്ട് ഫ്ലാറ്റുകളിൽ പോയി ഏത് വേണമെന്ന് തീരുമാനിച്ചു അവിടേക്ക് മാറാമെന്നായിരുന്നു ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. ഇതിനായി 521 ഫ്ളാറ്റുകളാണ് ജില്ലാഭരണകൂടം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ജില്ലാ ഭരണകൂടം അനുവദിച്ച അപ്പാർട്ട്മെന്റുകളിൽ ഒഴിവില്ലെന്ന് ഫ്ലാറ്റ് ഉടമകൾ പറയുന്നു.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.