ETV Bharat / state

വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ചു; 62 കാരൻ അറസ്‌റ്റിൽ - വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ചു

തൃശൂർ സ്വദേശി സുകുമാരനാണ് വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ചതിന് അറസ്‌റ്റിലായത്.

Man held for smoking inside lavatory of aircraft  man arrested for smoking inside aircraft  തൃശൂർ സ്വദേശി സുകുമാരനാണ്  kochi airport  smokes on flight  വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ചു  62 കാരൻ അറസ്‌റ്റിൽ
വിമാനത്തിൽ പുകവലിച്ചു
author img

By

Published : Jan 31, 2023, 7:55 PM IST

കൊച്ചി: വിമാനത്തിൽവച്ച് പുകവലിച്ചതിന് 62 വയസുകാരന്‍ അറസ്‌റ്റിൽ. തൃശൂർ സ്വദേശി സുകുമാരനാണ് അറസ്‌റ്റിലായത്. ദുബായില്‍ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്ന് ഇയാൾ പുകവലിക്കുകയായിരുന്നു.

വിമാനം പറന്നുകൊണ്ടിരിക്കുമ്പോള്‍ ശുചിമുറിയിൽ നിന്ന് പുക വരുന്നത് കണ്ട ജീവനക്കാരാണ് കൊച്ചിയിലെത്തിയ ഉടനെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫിസറെ വിവരമറിയിച്ചത്. തുടർന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇയാളിൽ നിന്ന് സിഗരറ്റും ലൈറ്ററും കണ്ടെടുക്കുകയും ചെയ്‌തു.

എയര്‍ ക്രാഫ്റ്റ് ശിക്ഷ നിയമമനുസരിച്ച് സെഷന്‍ 11 എ 5 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.