ETV Bharat / state

'മുടി ചീകി ഒതുക്കി റെട്ട്രോ വേഷത്തിലേക്ക് മാറിയതോടെ അസ്സല്‍ സത്യജിത് റേ': ജിഗര്‍തണ്ട രണ്ടാം ഭാഗത്തിലെ വേഷത്തെ കുറിച്ച് എസ് ജെ സൂര്യ

author img

By ETV Bharat Kerala Team

Published : Nov 11, 2023, 3:26 PM IST

SJ Suryah starrer new movie: നിമിഷ സജയന്‍ വളരെ സൗഹൃദപരമായി പെരുമാറുന്ന വ്യക്തിയെന്ന് എസ് ജെ സൂര്യ. തനിക്ക് നല്‍കിയ പിന്തുണക്ക് മലയാളികളോട് നന്ദി പറഞ്ഞ് താരം

SJ Suryah about his character  Jigarthanda DoubleX  SJ Suryah  Raghava Lawrence  ജിഗര്‍തണ്ട  കാർത്തിക് സുബ്ബരാജ്  രാഘവ ലോറൻസ്  എസ് ജെ സൂര്യ
SJ Suryah starrer new movie
വിശേഷങ്ങള്‍ പങ്കുവച്ച് എസ് ജെ സൂര്യ

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്‌ത് രാഘവ ലോറൻസ്, എസ് ജെ സൂര്യ എന്നിവര്‍ പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെട്ട ജിഗർതണ്ട ഡബിൾ എക്‌സ് (Jigarthanda DoubleX) തീയേറ്ററുകളിലെത്തി. ജിഗർതണ്ട ഒന്നാം ഭാഗത്തിന്‍റെ വിജയ ഭാരം രണ്ടാം ഭാഗത്തിന് ബാധ്യതയാകുമോ എന്ന ചോദ്യമായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞതോടെ എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് (SJ Suryah starrer new movie).

നാടുവിറപ്പിക്കുന്ന ഗ്യാങ്സ്റ്റർ, സിനിമ നടൻ ആകുന്നതും പിന്നീട് ജനപ്രിയൻ ആകുന്നതും ആയിരുന്നു ആദ്യഭാഗത്തിന്‍റെ കഥാതന്തു. നിവർത്തികേട് കൊണ്ട് പ്രതിനായകനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യേണ്ടിവരുന്ന സിദ്ധാർഥിന്‍റെ കഥാപാത്രം കയ്യടി നേടിയെങ്കിലും സ്കോർ ചെയ്‌തത് ബോബി സിംഹയുടെ പ്രതിനായക വേഷമായിരുന്നു. രണ്ടാം ഭാഗവുമായി എത്തുമ്പോഴും ആശയത്തിന് വലിയ വ്യത്യാസങ്ങൾ ഒന്നുമില്ല.

കഥാപാത്ര രൂപീകരണത്തിനും കഥ പറയുന്ന വഴികൾക്കും മാത്രമാണ് വ്യത്യാസം. സംവിധായകന്‍റെ വേഷത്തിൽ എസ്‌ ജെ സൂര്യയും സിനിമയ്ക്കുള്ളിലെ സിനിമയിൽ നായകനായി എത്തിയ രാഘവ ലോറൻസും തിരശീലയിൽ മിന്നിച്ചിട്ടുണ്ടെന്ന് സിനിമ പ്രേമികള്‍. എസ് ജെ സൂര്യ ചെയ്‌ത കഥാപാത്രത്തിനായി സംവിധായകൻ നിരവധി റഫറൻസുകൾ കൊണ്ടുവന്നിരുന്നു.

മുടി ഒരു വശത്തേക്ക് ചീകി ഒതുക്കി റെട്ട്രോ വേഷത്തിലേക്ക് മാറിയതോടെ തനിക്ക് വിഖ്യാത സംവിധായകൻ സത്യജിത് റേയുടെ രൂപഭംഗി തോന്നിയെന്ന് എസ് ജെ സൂര്യ തുറന്നു പറഞ്ഞു (SJ Suryah about his character in Jigarthanda DoubleX). നിമിഷ സജയന്‍റെ മലയാള ചിത്രങ്ങൾ എല്ലാം തന്നെ കണ്ടിട്ടുണ്ടെന്ന് എസ് ജെ സൂര്യ. 'നിമിഷയുടെ പ്രകടനം കണ്ട് വിലയിരുത്തിയ ശേഷമാണ് ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്. എപ്പോഴും സെറ്റിൽ തമാശകൾ പറയുകയും വളരെ സൗഹൃദപരമായി പെരുമാറുകയും ചെയ്യുന്ന പ്രകൃതമാണ് നിമിഷയുടെത്. എന്നാൽ കാമറയ്ക്ക് മുന്നിൽ വന്നാൽ നിമിഷം നേരം കൊണ്ട് അവർ കഥാപാത്രമായി മാറും. ആ കാഴ്‌ച അത്ഭുതപ്പെടുത്തുന്നതാണ്.' -എസ് ജെ സൂര്യ പറഞ്ഞു.

ഒരു കറുപ്പ് നായകൻ കൗ ബോയ് സ്റ്റൈലിൽ എത്തേണ്ട കഥാപാത്ര രൂപമാണ് ചിത്രത്തില്‍ ലോറൻസിന്‍റേത് (Raghava Lawrence). ഒരുകാലത്ത് കറുത്ത പട്ടി എന്നൊക്കെ വിളിച്ച് തമിഴ് സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടതിന്‍റെ സങ്കടം ലോറൻസ് മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. പ്രഭുദേവയും രജനികാന്തുമൊക്കെ തമിഴ് സിനിമയുടെ മുടിചൂടാ മന്നന്മാരായതോടുകൂടിയാണ് ഇത്തരം പ്രവർത്തികൾക്ക് അറുതിയായത്. ലോറൻസിന്‍റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുക്കും എന്ന് തന്നെയാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.