ETV Bharat / state

സിസ്റ്റർ അഭയ കൊലക്കേസ്: സിസ്റ്റർ സെഫിയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു - ഹൈക്കോടതി വാർത്ത

ഒന്നാം പ്രതി തോമസ് കോട്ടൂരിന്‍റെ അപ്പീല്‍ ഹൈക്കോടതി നേരത്തെ ഫയലിൽ സ്വീകരിച്ചിരുന്നു. സിസ്റ്റർ അഭയെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ഡിസംബർ 24 നാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്.

Sister Abhaya murder case: The High Court accepted Sister Sefi's appeal on file
സിസ്റ്റർ അഭയ കൊലക്കേസ്: സിസ്റ്റർ സെഫിയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
author img

By

Published : Jan 28, 2021, 8:33 PM IST

എറാണാകുളം: സിസ്റ്റർ അഭയ കൊലക്കേസിലെ വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ സെഫി സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ സി.ബി.ഐയ്ക്ക് നോട്ടീസ് അയയ്ക്കാനും കോടതി നിർദ്ദേശം നൽകി. അപ്പീൽ തീർപ്പാകും വരെ ജാമ്യം നൽകണം എന്നാവശ്യപ്പെട്ടുള്ള ഹർജിയും പ്രതി ഉടൻ നൽകിയേക്കും. തനിക്കെതിരെ ചുമത്തിയ കുറ്റം ചെയ്തതായി തെളിയിക്കുന്ന തെളിവുകൾ ഇല്ലെന്നും, സി.ബി.ഐ കോടതി വിധി നിയമവിരുദ്ധമാണെന്നുമാണ് ഹർജിയിൽ സെഫിയുടെ വാദം. കേസിൽ പ്രധാനപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിൽ സി.ബി.ഐ. കോടതിയ്ക്ക് വീഴ്ച്ച സംഭവിച്ചുവെന്നും, ഹർജിയിൽ പറയുന്നുണ്ട്.

ഒന്നാം പ്രതി തോമസ് കോട്ടൂരിന്‍റെ അപ്പീല്‍ ഹൈക്കോടതി നേരത്തെ ഫയലിൽ സ്വീകരിച്ചിരുന്നു. സിസ്റ്റർ അഭയെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ഡിസംബർ 24 നാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, സെഫിയ്ക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ. ഇരുവരുടെയും അപ്പീൽ ഹർജികൾ ഹൈക്കോടതി പിന്നീട് ഒരുമിച്ച് പരിഗണിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.