എറണാകുളം: ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. കെ.എസ്.യു - എസ്.എഫ് ഐ പ്രവർത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പെൺകുട്ടികൾ ഉൾപ്പടെ എട്ട് കെ.എസ്.യു പ്രവർത്തകർക്ക് മർദ്ദനമേറ്റതായി കെ.എസ്.യു ആരോപിച്ചു.
പരിക്കേറ്റവർ എറണാകുളം ജനറൽ ആശുപത്രിയിൽ
എസ്.എഫ്.ഐ മാര്‍ച്ചിനിടെയുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഒരു കെ.എസ്.യു പ്രവർത്തകനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്നാം വർഷ മലയാളം വിഭാഗം വിദ്യാർഥി അമൽ ടോമിക്കാണ് മര്‍ദനമേറ്റത്.
കെ.എസ്.യു പ്രവര്‍ത്തകരായ അന്ന ഷിജു, ഹിരൺ മോഹൻ, അംജദ് അലി, നിയാസ്, റബിൻസൺ, ജവാദ്, ഹരികൃഷ്ണൻ, ഫയാസ്, ബേസിൽ എന്നിവർക്കും പരിക്കേറ്റതായി എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. എസ്.എഫ്.ഐ നടപടി അംഗീകരിക്കാൻ കഴിയില്ലന്നും ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ കോളജില്‍ പൊലീസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളജില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Also Read: ചൊവ്വാഴ്ച പഠിപ്പ് മുടക്ക്: എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധം